ഫുട്‌ബോളില്‍ സെര്‍ബിയയ്‌ക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍
ദില്ലി: യൂറോപ്യന്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് സെര്‍ബയയ്‌ക്കെതിരെ തോല്‍വി. മികച്ച പ്രകടനം കാഴ്ചവെച്ചാണ് യൂറോപ്യന്‍ കരുത്തരായ സെര്‍ബിയയ്‌ക്കെതിരെ ഇന്ത്യ 1-3 എന്ന നിലയില്‍ തോല്‍വി വഴങ്ങിയത്. നേരത്തെ ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യ മത്സരത്തിലും ഇന്ത്യ 0-2 എന്ന സ്‌കോറിന് പരാജയപ്പെട്ടിരുന്നു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഇന്ത്യ യൂറോപ്പില്‍ പര്യടനം നടത്തുന്നത്. എന്നാല്‍, പരിശീലകന്‍ ഫ് ളോയിഡ് പിന്റോയുടെ ശിക്ഷണത്തിലിറങ്ങിയ ടീമിന് ജയം കണ്ടെത്താനായില്ല. ആദ്യ പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. രണ്ടാം പകുതിയില്‍ ഇന്ത്യയുടെ കനത്ത ആക്രമണം സെര്‍ബിയയുടെ പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങ്ങിന്റെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്കിന് മധ്യനിരതാരം ജാക്‌സണ്‍ തലവെച്ചെങ്കിലും പന്ത് കഷ്ടിച്ച് പുറത്തേക്കു പോയി. ആദ്യ മിനിറ്റിലെ സമ്മര്‍ദ്ദത്തിനുശേഷം മത്സരത്തില്‍ പിടിമുറുക്കിയ സെര്‍ബിയെ തുടരെ മൂന്നു ഗോളുകള്‍ അടിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒന്നാം പകുതിയുടെ അവസാനം റഹീം അലിയാണ് ഇന്ത്യയ്ക്കുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇന്ത്യ ആക്രമിച്ചു കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications