Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ ഛേത്രി മാജിക്ക് വീണ്ടും; ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഇന്ത്യക്ക്

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്ക് ജയം | Oneindia Malayalam

മുംബൈ: ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പടനയിച്ചപ്പോള്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. മുംബൈയിലെ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആഫ്രിക്കയില്‍ നിന്നുള്ള കെനിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഭൂഖണ്ഡത്തിലെ രാജാക്കന്‍മാരായത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്.

1

കളിയുടെ ഒന്നാം പകുതിയിലായിരുന്നു ഛേത്രിയുടെ രണ്ട് ഗോളുകളും. അനിരുഥ് താപയുടെ തന്ത്രപരമായ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് വലംകാല്‍ ഷോട്ടിലൂടെ എട്ടാം മിനിറ്റില്‍ ഛേത്രി ഇന്ത്യയുടെ ആദ്യ ഗോള്‍ നേടുകയായിരുന്നു. 29ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തോടിക നല്‍കിയ ലോങ് ത്രൂ ക്രോസില്‍ മനോഹരമായ ഇടംകാല്‍ ഷോട്ടിലൂടെ ഛേത്രി ഇന്ത്യയുടെ രണ്ടാം ഗോളും നിറയൊഴിച്ചു.

2

ഇതോടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോള്‍ വേട്ടയ്‌ക്കൊപ്പമെത്താനും ഛേത്രിക്കായി. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് മെസ്സിയുടെയും ഛേത്രിയുടെയും പേരില്‍ 64 ഗോളുകളാണുള്ളത്. ഇത് രണ്ടാം തവണയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ കെനിയയെ പരാജയപ്പെടുത്തുന്നത്. നേരത്തെ ഗ്രൂപ്പ്ഘട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കെനിയക്കെതിരേ നീലക്കടുവകളുടെ വിജയം.

3

സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇരട്ട ഗോള്‍ നേടിയ ഛേത്രി തന്നെയായിരുന്നു അന്നും ഇന്ത്യയുടെ ഹീറോ. ഇതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഛേത്രി ടൂര്‍ണമെന്റില്‍ എട്ട് ഗോളോടെ ടോപ്‌സ്‌കോറര്‍ പുരസ്‌കാരം അനായാസം കൈക്കലാക്കുകയും ചെയ്തു.

Story first published: Sunday, June 10, 2018, 22:36 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+