Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ ഫുട്‌ബോള്‍: ഗോളടിച്ച് ഗോളി, ജോര്‍ദാന്റെ രണ്ടടിയില്‍ ഇന്ത്യക്ക് അടിത്തെറ്റി (1-2)

അമ്മാന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ജോര്‍ദാനു മുന്നിലാണ് നീലക്കടുവകള്‍ അടിയറവ് പറഞ്ഞത്. സ്വന്തം തട്ടകത്തില്‍ ജോര്‍ദാന്‍ 2-1നാണ് ഇന്ത്യയെ വീഴ്ത്തിയത്. മഴമൂലം വിരസമായ മല്‍സരത്തില്‍ ഗോളടിച്ച് ഗോള്‍കീപ്പര്‍ അഹ്മദ് ഷാഫി ജോര്‍ദാന്റെ ഹീറോയാവുകയായിരുന്നു. കളിയുടെ 25ാം മിനിറ്റിലാണ് കാണികളെയും ഇന്ത്യന്‍ താരങ്ങളെയും അമ്പരപ്പിച്ച് ഷാഫി ഗോള്‍ നേടിയത്. കളിയുടെ 58ാം മിനിറ്റില്‍ ഇഹ്‌സാന്‍ ഹദ്ദാദിലൂടെ ജോര്‍ദാന്‍ ലീഡുയര്‍ത്തിയപ്പോള്‍ പകരക്കാരനായിറങ്ങിയ നിഷു കുമാര്‍ ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു.

nishukumar

ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ പിന്നിലുള്ള ജോര്‍ദാനെതിരേയുള്ള തോല്‍വിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഫിഫ റാങ്കിങില്‍ നിലവില്‍ ഇന്ത്യ 97ാം സ്ഥാനത്തും ജോര്‍ദാന്‍ 112ാമതുമാണുള്ളത്.

കളിയുടെ എട്ടാം മിനിറ്റില്‍ പെനാല്‍റ്റി സേവിലൂടെ ഇന്ത്യയുടെ രക്ഷകനായ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് 25ാം മിനിറ്റില്‍ ജോര്‍ദാന്‍ ഗോളി ഷാഫിയുടെ ഗോളില്‍ നിസ്സാഹയനാവുകയായിരുന്നു. ജോര്‍ദാന്‍ പോസ്റ്റില്‍ നിന്ന് ഷാഫി തൊടുത്ത കിക്ക് നേരെ ഗുര്‍പ്രീതിന്റെ മുന്നില്‍ കുത്തി ഉയര്‍ന്നു. അപ്രതീക്ഷിതമായി പന്ത് കുത്തി ഉയര്‍ന്നതോടെ ഗുര്‍പ്രീതിന്റെ തടുക്കാനുള്ള ശ്രമം പാളുകയായിരുന്നു. പന്ത് നേരെ ഇന്ത്യന്‍ പോസ്റ്റില്‍ ചെന്നാണ് നിന്നത്. 58ാം മിനിറ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഹദ്ദാദിലൂടെ ജോര്‍ദാന്‍ രണ്ടാം ഗോളും നിറയൊഴിച്ചു. മൂന്ന് മിനിറ്റുകള്‍ക്കകം ക്ലോസ് റേഞ്ച് ഷോട്ടിലൂടെ നിഷു കുമാര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താനാവാതെ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ചൈനയ്‌ക്കെതിരേ മികച്ച പോരാട്ടം കാഴ്ചവച്ച ഇന്ത്യ ജോര്‍ദാനില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ മല്‍സരത്തില്‍ കളിക്കാനിറങ്ങിയത്. മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ തന്നെ ടീമില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍, പരിക്കുമൂലം സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി മല്‍സരത്തില്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല.

Story first published: Sunday, November 18, 2018, 8:14 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+