Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരേ

മുംബൈ; ഹാട്രിക്ക് വിജയത്തോടെ ഫൈനലുറപ്പിക്കാനുറച്ച് ആതിഥേയരായ ഇന്ത്യ ഇന്ന് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈയിലെ ഫുട്‌ബോള്‍ അരീനയില്‍ രാത്രി 7.30 നാണ് മല്‍സരം.

football

ന്യൂസിലന്‍ഡിനെതിരേ സമനില പിടിച്ചാല്‍ തന്നെ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റുറപ്പിക്കാനാവും. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ വിജയകുതിപ്പ് തുടരാന്‍ തന്നെയാണ് സുനില്‍ ഛേത്രി നയിക്കുന്ന നീല കടുവകള്‍ അങ്കത്തട്ടിലിറങ്ങുന്നത്. സുനില്‍ ഛേത്രിയുടെ മിന്നും ഫോം തന്നെയാണ് ആതിഥേയരുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ടൂര്‍ണമെന്റിലെ രണ്ട് മല്‍സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകള്‍ ഛേത്രി ഇതിനോടകം അടിച്ചുകൂട്ടിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ദേശീയ ടീമുകള്‍ക്കു വേണ്ടി ഗോളടിച്ചുകൂട്ടുന്നതില്‍ ഇതിനോടകം തന്നെ പല സൂപ്പര്‍ താരങ്ങളെയും ഛേത്രിക്ക് മറികടക്കാനായിരുന്നു. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയെയും സ്വീഡിഷ് സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനേയും ഗോള്‍വേട്ടയില്‍ മറികടക്കാന്‍ ഛേത്രിക്ക് ഇനി രണ്ട് ഗോളുകള്‍ കൂടി മതി. ഇന്നത്തെ മല്‍സരത്തില്‍ ഹാട്രിക്ക് നേടിയാല്‍ ഛേത്രിക്കു മുന്നില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ഗോള്‍വേട്ടയില്‍ പിന്നിലാവും.

നിലവില്‍ രണ്ട് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പ്ഘട്ടത്തില്‍ തലപ്പത്ത്. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിന് ഇന്ന് വിജയം അനിവാര്യമാണ്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള കെനിയക്കും ഫൈനല്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്റില്‍ നിന്ന് ഫൈനല്‍ കാണാതെ നേരത്തെ തന്നെ പുറത്തായ ചൈനീസ് തായ്‌പേയിയുമായി കെനിയക്ക് നാളെ മല്‍സരം ശേഷിക്കുന്നുണ്ട്.

Story first published: Thursday, June 7, 2018, 12:32 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+