ബ്ലാസ്‌റ്റേഴ് വിട്ട അനസ് എടത്തൊടിക കൊല്‍ക്കത്തയില്‍ ചേര്‍ന്നു
കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന അനസ് എടത്തൊടിക പുതിയ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്കുവേണ്ടി കളിക്കിറങ്ങും. നേരത്തെ മോഹന്‍ ബഗാനുവേണ്ടി കളിച്ചിട്ടുള്ള അനസ് ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്തയിലെത്തുന്നത്. താരത്തിന്റെ വരവ് എടികെ ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അനസ് എത്തുന്നതോടെ ടീമിന്റെ പ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി അനസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് താരം ടീം വിടുമെന്ന കാര്യം ഉറപ്പായിരുന്നു. അനസുമായി പുതിയ കരാറിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും കരാര്‍ തുക കുറവായതോടെ എടികെയിലേക്ക് മാറാന്‍ തീരുമാനിച്ചു. രാജ്യാന്തര ഫുട്ബോളിലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന മലയാളിതാരം ദേശീയ ടീമിലേക്ക് വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
എടികെയില്‍ വലിയ തുകയ്ക്കാണ് അനസ് കരാറിലെത്തിയിട്ടുള്ളതെന്നാണ് സൂചന. അതേസമയം, അനസ് ടീം വിടുമ്പോള്‍ മറ്റൊരു മലയാളി താരമായ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിന്‍ എഫ്‌സിക്കുവേണ്ടി കളിക്കുന്ന റാഫി നേരത്തെ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചിരുന്നെങ്കിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഇക്കുറി മികച്ച ടീമുമായി ഇറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications