Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്‌സ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി: ഇഗോര്‍ സ്റ്റിമാക്കിന്റെ തുടക്കം പാളി

ബുറിറാം (തായ്‌ലന്‍ഡ്): പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്കിനു കീഴില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. കിങ്‌സ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ക്യുറസോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. മലയാളിയായ സഹല്‍ അബ്ദുള്‍ സമദ്, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, രാഗുല്‍ ഭെകെ എന്നിവര്‍ക്ക് ദേശീയ ടീമിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ക്രൊയേഷ്യക്കാരനായ കോച്ച് ഇഗോര്‍ സ്റ്റിമാക് 4-2-3-1 എന്ന ചിരപരിചിതമായ ഫോര്‍മാറ്റിലാണ് ടീമിനെ അണിനിരത്തിയത്.

കളി തുടങ്ങി 16-ാം മിനിറ്റില്‍ ബലനെവാസ്യ ക്യുറസോയെ മുന്നിലെത്തിച്ചു. ആദ്യഗോളിന്റെ ഞെട്ടലില്‍നിന്ന് മുക്തരാകുന്നതിനു മുമ്പുതന്നെ വീണ്ടും ഇന്ത്യന്‍ വലചലിച്ചു. 18-ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധനിരയെ കീറിമുറിച്ച് എല്‍സണ്‍ ഹൂയിയാണ് സ്‌കോര്‍ ചെയ്തത്. 31-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ഛേത്രി ദേശീയ ജഴ്‌സിയില്‍ നേടുന്ന 68-ാമത്തെ ഗോളായിരുന്നു ഇത്. ബോക്‌സിനകത്ത് സഹലിന് ചവിട്ടേറ്റതിനെത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്കാണ് ഛേത്രി ലക്ഷ്യത്തിലെത്തിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷ അധികനേരം നീണ്ടുനിന്നില്ല. 34-ാം മിനിറ്റില്‍ ബക്യുനോയിലൂടെ ക്യുറസോ വീണ്ടും ലീഡുയര്‍ത്തി. സ്‌കോര്‍ 3-1.

football

രണ്ടാം പകുതിയില്‍ സ്റ്റിമാക്ക് ചില മാറ്റങ്ങള്‍ വരുത്തിയാണ് ടീമിനെ കളത്തിലിറക്കിയത്. മധ്യനിരയെ ശക്തമാക്കുന്നതിനായി അമര്‍ജിത് സിങ്ങിനെയും റയ്‌നിര്‍ ഫെര്‍ണാണ്ടസിനെയും ഇറക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ സ്വന്തം വലയില്‍ വീണ്ടുമൊരു ഗോള്‍ വീഴാതെ കാക്കാനായി.

Story first published: Wednesday, June 5, 2019, 17:58 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+