Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിര്‍ഗിസ്ഥാനെയാണ് നേരിടേണ്ടത്, സൗഹൃദത്തില്‍ തോല്‍പ്പിച്ചത് നേപ്പാളിനെ, ഈ കളി മതിയാകുമോ ?

മുംബൈ: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നേപ്പാളിനെ പരാജയപ്പെടുത്തി. സന്ദേശ് ജിങ്കനും ജെജെ ലാല്‍പെഖുലയുമാണ് സ്‌കോറര്‍മാര്‍. അറുപതാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കനാണ് എക്കൗണ്ട് തുറന്നത്. എഴുപത്തെട്ടാം മിനുട്ടില്‍ ജെജെയിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

ഇന്ത്യ ലീഡ് നേടിയതിന് പിന്നാലെ നേപ്പാള്‍ ക്യാപ്റ്റന്‍ ബിറാജ് മഹാര്‍ജന്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ഇന്ത്യക്ക് അധിപത്യംസ്ഥാപിക്കാന്‍ അവസരം നല്‍കി. പത്ത് പേരുമായി പൊരുതവെയാണ് നേപ്പാള്‍ രണ്ടാം ഗോള്‍ വഴങ്ങിയത്. ഇന്ത്യയുടെ ആക്രമണത്തോടെ മത്സരം ചൂടുപിടിച്ചത്. റോബിന്‍ സിംഗായിരുന്നു ആദ്യ മുന്നേറ്റം നടത്തിയത്. മധ്യനിരയില്‍ നിന്ന് ഹാലിചരണ്‍ നല്‍കിയ പാസുമായി റോബിന്‍ സിംഗ് നടത്തിയ കുതിപ്പ് നേപ്പാള്‍ പ്രതിരോധ നിരയെ വിറപ്പിച്ചു. അഞ്ചാം മിനുട്ടില്‍ റോബിന്‍ സിംഗിലൂടെ ലീഡ് നേടാന്‍ സുവര്‍ണാവസരം. നേപ്പാള്‍ വലയം ഭേദിച്ച് റോബിന്‍ സിംഗ് പന്ത് വലക്കുള്ളിലെത്തിച്ചു. ഗോള്‍ ആഹ്ലാദം തുടങ്ങും മുമ്പ് റഫറി ഓഫ് സൈഡ് വിധിച്ചു.

snadeshjhingan

കൗണ്ടര്‍ അറ്റാക്കിംഗിലൂടെ നേപ്പാളും ഇന്ത്യന്‍ ഗോള്‍ മുഖത്തെത്തി. പതിനെട്ടാം മിനുട്ടില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു തകര്‍പ്പന്‍ സേവ് നടത്തി. ഇരുപത്തിമൂന്നാം മിനുട്ടില്‍ ജാക്കിചന്ദ് സിംഗിന്റെ അതിവേഗ മുന്നേറ്റത്തില്‍ നേപാള്‍ അപകടം മണത്തു. സിംഗിന്റെക്രോസ് ബോള്‍ റോബിന്‍ സിംഗിന് ഹെഡര്‍. ഇഞ്ചുകളുടെ വ്യത്യാസത്തിന് പന്ത് പുറത്തേക്ക്.റോബിന്റെ ഷോട്ട് പുറത്തേക്ക് പോയതിന് പിന്നാലെ മുപ്പത്തിമൂന്നാം മിനുട്ടില്‍ ക്ലോസ് ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയില്‍ കാല്‍ഡസന്‍ ഗോളെങ്കിലും നേടേണ്ടതായിരുന്നു ഇന്ത്യ. സ്റ്റീഫന്‍ കോണ്‍സ്റ്റന്റെ ടീം തുടരെ നേടുന്ന ഏഴാം ജയമാണിത്. ഫിഫ റാങ്കിംഗില്‍ നൂറാം സ്ഥാനത്തേക്ക് കയറിയ ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ജൂണ്‍ പതിമൂന്നിന് കിര്‍ഗിസ്ഥാനെതിരെ ഏഷ്യന്‍ കപ്പ ്ക്വാളിഫയര്‍ കളിക്കാനുണ്ട് ഇന്ത്യക്ക്.

Story first published: Wednesday, June 7, 2017, 10:25 [IST]
Other articles published on Jun 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+