Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍-18 സാഫ് കപ്പ്; മാല്‍ദ്വീവ്‌സിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

കാഠ്മണ്ഡു: അണ്ടര്‍-18 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ മാല്‍ദ്വീവ്‌സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ച ഇന്ത്യന്‍ കളിക്കാര്‍ എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കിയില്ല. നരേന്ദര്‍ ഗഹ് ലോട്ട്(7), മുഹമ്മദ് റാഫി(44), മന്‍വീര്‍ സിങ്(79), നിന്തോയ്(81) എന്നിവര്‍ ഇന്ത്യയുടെ ഗോളുകള്‍ നേടി.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെമിയില്‍ ഭൂട്ടാനെ 4-0ത്തിന് മറികടന്നാണ് ബംഗ്ലാദേശിന്റെ വരവ്. നേരത്തെ, ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. അതുകൊണ്ടുതന്നെ ഇരു ടീമുകളും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്. ആതിഥേയരായ നേപ്പാളും, ശ്രീലങ്കയും ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ തന്നെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു.

indiavsmaldives

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. പരിശീലകന്‍ ഫ്‌ളോയിഡ് പിന്റോയുടെ കീഴില്‍ മികവുകാട്ടുന്ന ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി കിരീം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് റാഫി, ഗുര്‍കിരാത് സിങ്, ജിയാക്‌സണ്‍ സിങ്, രവി റാണ എന്നിവര്‍ ഇതിനകം തന്നെ ഗോള്‍ സ്‌കോറിങ് മികവ് പുറത്തെടുത്തിട്ടുണ്ട്. പ്രതിരോധത്തിലും തിളങ്ങാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു.

Story first published: Saturday, September 28, 2019, 9:13 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+