Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംബോഡിയയില്‍ ഇന്ത്യക്ക് ജയം, പകരക്കാരുടെ ഗോളടിക്ക് പകരക്കാരന്റെ പിന്തുണ, ജിംഗനും റോക്കിംഗ് !!!

നോംഫെന്‍ (കംബോഡിയ): അന്താരാഷ്ട്ര സൗഹൃദഫുട്‌ബോളില്‍ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കംബോഡിയയെ പരാജയപ്പെടുത്തി. കംബോഡിയയിലെ നോംഫെന്‍ അന്താരാഷ്ട്ര ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ക്ലാസിക് പോരില്‍ സുനില്‍ ഛേത്രി (36), ജെജെ ലാല്‍പെഖുല (50), സന്ദേശ് ജിംഗന്‍ (54) എന്നിവരാണ് ഇന്ത്യക്കായി വിജയ ഗോളുകള്‍ നേടിയത്. ഖുവാന്‍ ലബോറവി (37), ചാന്‍ വതനാക (62) ആതിഥേയര്‍ക്കായി സ്‌കോര്‍ ചെയ്തു.

പകരക്കാരുടെ വിജയം...

പകരക്കാരുടെ വിജയം...

രണ്ടാം പകുതിയില്‍ ജാക്കിചന്ദ് സിംഗും ജെജെ ലാല്‍പെഖുലയും ജിംഗനും മിന്നുന്ന പ്രകടനം പുറത്തെടുത്തത് മത്സരഗതി മാറ്റി മറിച്ചു. ഇവര്‍ മൂന്ന് പേരും പകരക്കാരായാണ് കളത്തിലെത്തിയത് എന്ന പ്രത്യേകതയുണ്ട്. ആദ്യ പകുതിയില്‍ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീതിന് പകരമെത്തിയ ജാക്കിചന്ദ് രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ജെജെക്ക് ഗോളൊരുക്കി. രണ്ടാം പകുതിയിലെ മറ്റൊരു പകരക്കാരന്‍ സന്ദേശ് ജിംഗനും ഗോളടിച്ചു. ഇങ്ങനെ പകരക്കാരുടെ മികവിലാണ് ഇന്ത്യന്‍ ജയം എന്ന് പറയാം.

 ആദ്യപകുതിയില്‍ കംബോഡിയ....

ആദ്യപകുതിയില്‍ കംബോഡിയ....

ആദ്യ പകുതിയില്‍ കംബോഡിയക്കായിരുന്നു ആധിപത്യം. ഒഴുക്കിന് വിപരീതമായി മുപ്പത്താറാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്ന് വളരെ അനായാസമായിട്ടാണ് ഛേത്രിയുടെ ഫിനിഷിംഗ്. പ്രതിരോധത്തിലെ നിസാര പിഴവായിരുന്നു ഗോളിന് വഴിതെളിയിച്ചത്. ഉയിര്‍ത്തെണീറ്റ കംബോഡിയക്കാര്‍ തൊട്ടടുത്ത മിനുട്ടില്‍ ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചു. മുപ്പത്തേഴാം മിനുട്ടില്‍ ഖുവാന്‍ ലബോറാവായിരുന്നു സ്‌കോറര്‍. ശേഷിക്കുന്ന സമയം കംബോഡിയ മികച്ച കളി കാഴ്ചവെച്ചു.

രണ്ടാം പകുതിയില്‍ ഇന്ത്യ....

രണ്ടാം പകുതിയില്‍ ഇന്ത്യ....

കളം നിറഞ്ഞു കളിച്ച ജാക്കിചന്ദ് സിംഗിന്റെ പാസില്‍ അമ്പതാം മിനുട്ടില്‍ ജെജെ ഇന്ത്യയെ 2-1ന് മുന്നിലെത്തിച്ചു. കംബോഡിയക്കാരെ ഞെട്ടിച്ച ഗോളായിരുന്നു ഇത്. കഴിഞ്ഞ എട്ട് മത്സരത്തിനിടെ മിസോറം സ്‌ട്രൈക്കറുടെ എട്ടാമത്തെ രാജ്യാന്തര ഗോളാണിത്. ആദ്യപകുതിയില്‍ സി കെ വിനീതിന് പകരം കളത്തിലിറങ്ങിയ ജാക്കിചന്ദ് സിംഗ് രണ്ട് എതിരാളികളെ ഡ്രിബിള്‍ ചെയ്താണ് ജെജെക്ക് ഗോളിന് വഴിയൊരുക്കിയത്. പ്രതിരോധനിരയുടെ ആത്മവിശ്വാസം തകര്‍ത്തെറിഞ്ഞ ഈ ഗോളോടെ മത്സരം പതിയെ ഇന്ത്യയുടെ വരുതിയിലായി. തൊട്ടടുത്ത മിനുട്ടില്‍ റോബിന്‍ സിംഗിനും ഗോളടിക്കാനുള്ള അവസരമുണ്ടായിരുന്നു.

 റോബിന്‍ ഗോള്‍ പാഴാക്കുന്നു...

റോബിന്‍ ഗോള്‍ പാഴാക്കുന്നു...

ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റോബിന്‍ പന്ത് ഗോളിയുടെ നേരെ അടിച്ചു കൊടുത്തതോടെ അത് പാഴായി. നാല് മിനുട്ടിനുള്ളില്‍ തന്നെ സന്ദര്‍ശകനിര ലീഡുയര്‍ത്തി. കോര്‍ണര്‍ കിക്കിന് ചാടി ഉയര്‍ന്ന് സന്ദേശ് ജിംഗിന്റെ പവര്‍ ഹെഡര്‍. 3-1ന് മുന്നില്‍ കയറിയ ഇന്ത്യയെ തളയ്ക്കാന്‍ ആവുന്നതെല്ലാം കംബോഡിയക്കാര്‍ പുറത്തെടുത്തു. അറുപത്തിനാലാം മിനുട്ടില്‍ വതനാകയിലൂടെ ആതിഥേയര്‍ ഗോള്‍ മാര്‍ജിന്‍ 3-2 ആക്കി.

ഇന്ത്യയുടെ അടുത്ത മത്സരം 28ന് മ്യാന്‍മറിനെതിരെയാണ്.

Story first published: Thursday, March 23, 2017, 8:51 [IST]
Other articles published on Mar 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+