For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ്: 90ാം മിനിറ്റില്‍ പെനല്‍റ്റി, ഇന്ത്യ വീണു... നോക്കൗട്ട് കാണാതെ പുറത്ത്

ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ

By Manu
ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചു | Oneindia Malayalam

ഷാര്‍ജ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി. സമനില പോലും പ്രീക്വാര്‍ട്ടറിലെത്തിക്കുമെന്ന നിലയില്‍ ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തിന് ഇറങ്ങിയ ഇന്ത്യ ബഹ്‌റൈനോട് 0-1ന് പരാജയപ്പെടുകയായിരുന്നു. ഇഞ്ചുറിടൈമിലാണ് ഇന്ത്യയുടെ കണ്ണീര്‍ വീഴ്ത്തി ബഹ്‌റൈന്‍ വിജയഗോള്‍ നേടിയത്. പെനല്‍റ്റിയില്‍ നിന്നും ജമാല്‍ റഷീദാണ് ബഹ്‌റൈന്റെ വിജയഗോളിന് അവകാശിയായത്. ഇതോടെ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.

1

കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ ബഹ്‌റൈന്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ചില മികച്ച സേവുകളാണ് 90ാം മിനിറ്റ് വരെ ഇന്ത്യയെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ആതിഥേയരായ യുഎഇയും തായ്‌ലാന്‍ഡും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ബഹ്‌റൈനെതിരായ തോല്‍വിയോടെ ഇന്ത്യ ഗ്രൂപ്പില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Jan 14, 2019, 11:30 pm IST

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ യുഎഇയും തായ്‌ലാന്‍ഡും 1-1ന് സമനിലയില്‍ പിരിഞ്ഞു.

Jan 14, 2019, 11:29 pm IST

ഫൈനല്‍ വിസില്‍. 90ാം മിനിറ്റില്‍ വഴങ്ങിയ പെനല്‍റ്റിയില്‍ ഇന്ത്യ തോല്‍വിയിലേക്കു വീണു. ഇതോടെ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ അവസാനിച്ചു.

Jan 14, 2019, 11:20 pm IST

ജമാല്‍ റഷീദാണ് പെനല്‍റ്റിയിലൂടെ ബഹ്‌റൈനിന്റെ അക്കൗണ്ട് തുറന്നത്‌. ക്യാപ്റ്റന്‍ പ്രണോയ് ഹല്‍ദറുടെ ഭാഗത്തു നിന്നുള്ള ഗുരുതര പിഴവാണ് അവസാന മിനിറ്റില്‍ ഇന്ത്യ പെനല്‍റ്റി വഴങ്ങാന്‍ കാരണമായത്‌

Jan 14, 2019, 11:19 pm IST

ഗോള്‍... 90ാം മിനിറ്റില്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബഹ്‌റൈന്‍ മുന്നില്‍ (1-0)

Jan 14, 2019, 11:13 pm IST

കളി അവസാന 10 മിനിറ്റിലേക്കു കടന്നു. മല്‍സരം സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യക്കു പ്രീക്വാര്‍ട്ടറിലേക്കു മുന്നേറാനാവും

Jan 14, 2019, 11:06 pm IST

73ം മിനിറ്റില്‍ ജിങ്കാന്റെ മൈനസ് പാസ് ഗോളി പിടിയിലൊതുക്കിയതിനെ തുടര്‍ന്ന് ബോക്‌സിനുള്ളില്‍ വച്ച് 11 വാര മാത്രം അകലെ നിന്നും ബഹ്‌റൈന് ഫ്രീകിക്ക്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഗോള്‍മുഖത്ത് മതില്‍ കെട്ടിനിന്ന് അപകടമൊഴിവാക്കി

Jan 14, 2019, 10:41 pm IST

ബഹ്‌റൈന്‍ തന്നെയാണ് രണ്ടാംപകുതിയിലും മികച്ചു നില്‍ക്കുന്നത്. ചടുലമായ നീക്കങ്ങളിലൂടെ അവര്‍ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കുന്നു

Jan 14, 2019, 10:37 pm IST

രണ്ടാംപകുതിക്ക് തുടക്കം. ആദ്യപകുതിയില്‍ നിറം മങ്ങിയ ആഷിഖ് കുരുണിയനു പകരം ഇന്ത്യ ജെജെ ലാല്‍പെഖ്‌ലുവയെ കളത്തിലിറക്കി

Jan 14, 2019, 10:21 pm IST

ആദ്യപകുതി അവസാനിച്ചു. ഇന്ത്യ 0- ബഹ്‌റൈന്‍ 0, മറ്റൊരു കളിയില്‍ ആദ്യപകുതിയില്‍ യുഎഇയും തായ്‌ലാന്‍ഡും 1-1ന് ഒപ്പം നില്‍ക്കുന്നു

Jan 14, 2019, 10:21 pm IST

ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ബഹ്‌റൈന് ലീഡ് നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ കോര്‍ണറില്‍ നിന്നും അഹമ്മദ് ജുമയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ മറ്റൊരു ഹെഡ്ഡറിലൂടെ ഇന്ത്യന്‍ നായകന്‍ പ്രണോയ് ഹല്‍ദര്‍ ക്ലിയര്‍ ചെയ്യുകയായിരുന്നു.

Jan 14, 2019, 10:04 pm IST

കളി 30 മിനിറ്റ് കഴിഞ്ഞു. സ്‌കോര്‍ ഇപ്പോഴും ഗോള്‍രഹിതം തന്നെ. മല്‍സരം സമനിലയില്‍ കലാശിച്ചാലും ഇന്ത്യക്കു പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.

Jan 14, 2019, 9:50 pm IST

കളി 20 മിനിറ്റ് പിന്നിടുന്നു. ഇന്ത്യക്കും ബഹ്‌റൈനും അക്കൗണ്ട് തുറക്കാനായിട്ടില്ല (0-0)

Jan 14, 2019, 9:47 pm IST

ഇന്ത്യക്കെതിരേ ബഹ്‌റൈന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇതിനകം പല തവണ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീതിനെ ബഹ്‌റൈന്‍ പരീക്ഷിച്ചു കഴിഞ്ഞു. ഒരു തവണ അവര്‍ വലകുലുക്കുകയും ചെയ്‌തെങ്കിലും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു

Jan 14, 2019, 9:41 pm IST

ഗോള്‍... ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ തായ്‌ലാന്‍ഡിനെതിരേ യുഎഇ 1-0ന് മുന്നിലെത്തി. അലി മബ്ഖൂത്താണ് ഗോള്‍ നേടിയത്‌

Jan 14, 2019, 9:36 pm IST

പരിക്കിനെ തുടര്‍ന്ന് മൂന്നാം മിനിറ്റില്‍ തന്നെ മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയെ പിന്‍വലിച്ച് ഇന്ത്യ സലാം രഞ്ജന്‍ സിങിനെ ഇറക്കി

Jan 14, 2019, 9:32 pm IST

ഇതേ സമയത്തു തന്നെ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ യുഎഇയും തായ്‌ലാന്‍ഡും ഏറ്റുമുട്ടുന്നു

Jan 14, 2019, 9:31 pm IST

വിസില്‍ മുഴങ്ങി... ഇന്ത്യ - ബഹ്‌റൈന്‍ പോരാട്ടത്തിന് തുടക്കം

Jan 14, 2019, 9:28 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Monday, January 14, 2019, 23:52 [IST]
Other articles published on Jan 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+