Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞു; ഇന്ത്യ കരുത്തരുടെ ഗ്രൂപ്പില്‍

ദില്ലി: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായുള്ള ഏഷ്യന്‍ മേഖലാ നറുക്കെടുപ്പില്‍ ഇന്ത്യ കരുത്തരുടെ ഗ്രൂപ്പില്‍. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചത്. ഖത്തറിന് പുറമെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയവരും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്. അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും.

india

ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ലോകകപ്പിന് നേരിട്ട യോഗ്യത നേടിയ ടീമാണ്. എന്നാല്‍, ഏഷ്യന്‍ കപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നതിനാലാണ് ഖത്തറും മത്സരിക്കാനിറങ്ങുന്നത്. ആകെ എട്ടു ഗ്രൂപ്പുകളിലായി 40 രാജ്യങ്ങള്‍ ലോകകപ്പ് യോഗ്യതയ്ക്കായി മത്സരിക്കും. ഇവയില്‍നിന്നും 12 ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരെ കൂടാതെ മികച്ച 4 രണ്ടാംസ്ഥാനക്കാരുമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

ഏഷ്യയില്‍നിന്നും നാല് ടീമുകള്‍ക്ക് ലോകകപ്പിലെ അന്തിമ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. അഞ്ചാംസ്ഥാനത്തെത്തുന്ന ടീമിന് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെയും ലോകകപ്പ് യോഗ്യത നേടാം. സപ്തംബറിലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ലോകകപ്പ് യോഗ്യത നേടുക കഠിനമാണെങ്കിലും ഏഷ്യന്‍ കപ്പിന് യോഗ്യത നേടുകയാകും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

Story first published: Wednesday, July 17, 2019, 17:03 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+