Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രിക്‌സ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം, ബ്രസീലിന് മികച്ച ജയം

മഡ്ഗാവ്: ബ്രിക്‌സ് രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന 2016 അണ്ടര്‍ 17 ബ്രിക്‌സ് കപ്പ് ഫുട്‌ബോളിന് ബുധനാഴ്ച ഇന്ത്യയില്‍ കിക്കോഫ് ആയി. ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചൈനയെ തോല്‍പ്പിച്ചു. അന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് റഷ്യയോടും തോറ്റു. ദക്ഷിണാഫ്രിക്കയാണ് ടൂര്‍ണമെന്റിലെ മറ്റൊരു ടീം.

റഷ്യക്കെതിരെ തുടക്കത്തിലേ ഗോള്‍ വഴങ്ങി ഇന്ത്യ പ്രതിരോധത്തിലായി. ഡാനില്‍ ലൊപാടിനാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ റഷ്യയുടെ ഉമെയ്‌റോവ് നെയില്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ഇന്ത്യക്ക് പ്രതീക്ഷയേകി. പക്ഷേ, മികച്ച രീതിയില്‍ പ്രതിരോധം തീര്‍ത്ത റഷ്യ ഗോളടിക്കാന്‍ അനുവദിച്ചില്ല. അവസാനമിനുട്ടുകളില്‍ നിരവധി അവസരങ്ങള്‍ ഇന്ത്യന്‍ യുവനിര സൃഷ്ടിച്ചെങ്കിലും സമനില ഗോള്‍ മാത്രം പിറന്നില്ല.

football

കഴിഞ്ഞ മാസം അണ്ടര്‍ 16 എ എഫ് സി കപ്പ് കളിച്ച അതേ നിര തന്നെയാണിവിടെ കളിക്കുന്നത്. എ എഫ് സി കപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തിയില്ലെങ്കിലും ടീം കൈയ്യടി വാങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ ടൂര്‍ണമെന്റ്. ഈ മാസം പതിനഞ്ചിനാണ് ഫൈനല്‍.

എട്ടാമത് ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മ) ഉച്ചകോടി ഇന്ത്യയില്‍ ഗോവയിലെ പനാജിയിലാണ് നടക്കുന്നത്. 15,16 തീയതികളിലാണ് ഉച്ചകോടി.

Story first published: Thursday, October 6, 2016, 9:00 [IST]
Other articles published on Oct 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+