വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കിങ്‌സ് കപ്പ് ഫുട്‌ബോള്‍; ഇന്ത്യന്‍ ടീമില്‍ മലയാളി സഹല്‍ ഉള്‍പ്പെടെ 6 പുതുമുഖങ്ങള്‍, ജോബി പുറത്ത്

ദില്ലി: തായ്‌ലന്‍ഡില്‍ ഈ മാസം നടക്കാനിരിക്കുന്ന കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെ ആറ് പുതുമുഖങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ മറ്റൊരു മലയാളി ജോബി ജസ്റ്റിന്‍ പുറത്തായി. പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ ആദ്യ ടൂര്‍ണമെന്റിനാണ് ഇറങ്ങുന്നത്.

kings-cup

കിങ്‌സ് കപ്പിനുള്ള ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് 37 കളിക്കാരെ തെരഞ്ഞെടുത്തിരുന്നു. ഇവരില്‍നിന്നും ഘട്ടംഘട്ടമായി താരങ്ങളെ ഒഴിവാക്കിയാണ് 23 അംഗ അന്തിമടീമിനെ പ്രഖ്യാപിച്ചത്. ഐ ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജോബി ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ജോബിക്കൊപ്പം നിഷു കുമാറിനെയും സ്റ്റിമാച്ച് പരിഗണിച്ചില്ല.

രാഹുല്‍ ഫെക്കെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, മൈക്കേല്‍ സൂസൈരാജ്, അബ്ദുള്‍ സഹല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ അണ്ടര്‍ 17 ക്യാപ്റ്റന്‍ അമര്‍ജിത് സിങ്ങും ആദ്യമായി സീനിയര്‍ ടീമിലെത്തി. ടീം ഞായറാഴ്ച തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ടു. ജൂണ്‍ 5ന് കുറാക്കാവോയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. തായ്‌ലന്‍ഡ്, വിയറ്റ്‌നാം ടീമുകളും ടൂര്‍ണമെന്റില്‍ കളിക്കും. പരിശീലന വേളയില്‍ സഹകരിച്ച എല്ലാവരോടും കോച്ച് നന്ദി പറഞ്ഞു.

അണ്ടര്‍ 20 ലോകകപ്പ്; ഇറ്റലിയും കൊളംബിയയും ക്വാര്‍ട്ടറില്‍അണ്ടര്‍ 20 ലോകകപ്പ്; ഇറ്റലിയും കൊളംബിയയും ക്വാര്‍ട്ടറില്‍

ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍സിങ്, കമാല്‍ജീത് സിങ്. പ്രതിരോധം: സന്ദേശ് ജിംഗാന്‍, ആദില്‍ഖാന്‍, സുഭാഷിഷ് ബോസ് പ്രീതം കോട്ടാല്‍, രാഹുല്‍ ബെക്കെ. മധ്യനിര: അനിരുഥ് ഥാപ്പ, റെയ്നിയര്‍ ഫെര്‍ണാണ്ടസ്, ഉദാന്തസിങ്, ജാക്കിചാന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാല്‍ദാര്‍, വിനീത് റായ്, സഹല്‍ അബ്ദുസമദ്, അമര്‍ജീത്ത് സിങ്, മൈക്കല്‍ സുസെരാജ്, ലാലിയന്‍ സുല ചാങ്തേ. സ്‌ട്രൈക്കര്‍മാര്‍: ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഫാറുഖ് ചൗധരി.

Story first published: Monday, June 3, 2019, 9:26 [IST]
Other articles published on Jun 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X