Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ചിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു

ദില്ലി: ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ചിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീകനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരക്കാരനായാണ് സ്റ്റിമാച്ചിന്റെ വരവ്. ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാച്ചിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എക്്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുത്തത്.

igor-stimac

മുന്‍ ബെംഗളുരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക, സ്പീഡിഷ് കോച്ച് എറിക്‌സണ്‍ എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാല്‍, അഭിമുഖത്തില്‍ നേരിട്ട പങ്കെടുത്തത് സ്റ്റിമാച്ചാണ്. മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു അഭിമുഖം നടത്തിയത്. പതിനെട്ടുവര്‍ഷത്തോളം പരിശീലകനായുള്ള പരിചയം സ്റ്റിമാച്ചിന് നേട്ടമായി. നേരത്തെ ഏഷ്യയിലെ ടീമുകളെ പരിശീലിപ്പിച്ചിരുന്നു.

ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് സ്റ്റിമാച്ച്. 1998 ലോകകപ്പില്‍ ടീമിന്റെ മിഡ്ഫീല്‍ഡറായിരുന്നു. 1998 ലോകകപ്പില്‍ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ സ്റ്റിമോച്ച് മികച്ച കളിയാണ് കാഴ്ചവെച്ചത്. 1990നും 2002നും ഇടയില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി 53 മത്സരങ്ങള്‍ കളിച്ചു. ക്ലബ്ബ് ഫുട്‌ബോളില്‍ 322 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ 2012 ജൂലായ് മുതല്‍ 2013 ഒക്ടോബര്‍ വരെ സ്റ്റിമാച്ച് ക്രൊയേഷ്യയുടെ പരിശീലകനുമായി. ഈ കാലയളവില്‍ ക്രൊയേഷ്യയ്ക്ക് 2014 ലോകകപ്പ് യോഗ്യതാ റൗണ്ട് പ്ലേ ഓഫിന് അര്‍ഹത നേടിയിരുന്നു. ഇറാനിയന്‍ ക്ലബ് സെപാഹന്‍, ഖത്തര്‍ ക്ലബ് അല്‍ഷഹാനിയ എന്നിവരുടെ പരിശീലനനായിരുന്ന ഇദ്ദേഹത്തിന് ഏഷ്യന്‍ ഫുട്‌ബോളിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

Story first published: Wednesday, May 15, 2019, 14:03 [IST]
Other articles published on May 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+