Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; അനസും ജോബിയും ഉള്‍പ്പെടെ 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, ജോബി ജസ്റ്റിന്‍, അനസ് എടത്തൊടിക എന്നിവര്‍ പരിശീലകന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ച ടീമിലുണ്ട്. ഇന്ത്യന്‍ ആരോസ് യുവതാരം നരേന്ദര്‍ ഗെലോട്ട്, മന്ദര്‍ റാവു ദേശായി എന്നിവരാണ് ജൂലൈ ഏഴിനു ആരംഭിക്കുന്ന ടൂര്‍ണമെന്റിലേക്കുള്ള ടീമിലെ പുതുമുഖങ്ങള്‍.

igor-stimac

ദിവസങ്ങളായി നടക്കുന്ന ക്യാമ്പിനുശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. 35 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഇവരില്‍ പത്തുപേരെ ഒഴിവാക്കിയപ്പോള്‍ മുതിര്‍ന്ന താരം ബല്‍വന്ദ് സിങും ജാക്കീചന്ദ് സിങും പുറത്തായി. ഇപ്പോഴത്തെ ടീമില്‍ നിന്നും രണ്ടുപേരെകൂടി ഒഴിവാക്കി പട്ടിക 23 ആക്കി ചുരുക്കും. അഹമ്മദാബാദില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സിറിയ, താജിക്കിസ്ഥാന്‍, ഉത്തരകൊറിയ ടീമുകളും പങ്കെടുക്കും.

ഇന്ത്യയുടെ 25 അംഗ പട്ടിക: കമല്‍ജിത് സിങ്, ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, സന്ദേശ് ജിങ്കാന്‍, ആദില്‍ ഖാന്‍, അനസ് എടത്തൊടിക, പ്രീതം കോട്ടാല്‍, രാഹുല്‍ ബേക്കെ, നരേന്ദര്‍ ഗെലോട്ട്, ബ്രാന്റന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ്, ജെറി ലാലിന്‍സ്വാല, ഉദാന്തസിങ്, വിനിത് റായ്, സഹല്‍ അബ്ദുള്‍ സമദ്, അമര്‍ജിത് സിങ് കിയാം, ലാലിന്‍സുവാല ചാങ്‌തേ, മന്ദര്‍റാവു ദേശായ്, പ്രണോയ് ഹല്‍ദാര്‍, റോളിന്‍ ബോര്‍ജസ്, ജോബി ജസ്റ്റിന്‍, സുനില്‍ ഛേത്രി, ഫറൂഖ് ചൗധരി, മന്‍വീര്‍ സിങ്.

Story first published: Saturday, July 6, 2019, 11:05 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+