For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഷ്യയുടെ ലോകകപ്പ് സൂപ്പര്‍ഹീറോ ഗോള്‍കീപ്പര്‍ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ആതിഥേയ രാജ്യത്തിന്റെ സൂപ്പര്‍ഹീറോ ആയി മാറിയ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റഷ്യയെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അകിന്‍ഫീവ്. രാജ്യത്തിനുവേണ്ടി 112 മത്സരങ്ങളില്‍ കളിക്കാനിറങ്ങി. പതിനെട്ട് വര്‍ഷം മുന്‍പ് 2004ല്‍ അരങ്ങേറിയ താരം മുപ്പത്തിരണ്ടാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Igor Akinfeev

എല്ലാ കാര്യങ്ങള്‍ക്കും ഒരു തുടക്കംപോലെ ഒടുക്കവുമുണ്ടെന്ന് അകിന്‍ഫീവ് പ്രതികരിച്ചു. രാജ്യവുമൊത്തുള്ള എന്റെ കഥ ഇവിടെ അവസാനിക്കുകയാണ്. ലോകകപ്പില്‍ റഷ്യയ്ക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞത് മഹത്തായ ബഹുമതിയായി കരുതുന്നു. ലോകകപ്പില്‍ മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും കളിക്കാരെല്ലാം അവരെക്കൊണ്ട് കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. റഷ്യയ്ക്ക് മികച്ച ഒരു യുവനിരയുണ്ട്. ലോകകപ്പില്‍ ചിലര്‍ അത് തെളിയിച്ചു കഴിഞ്ഞെന്നും സിഎസ്‌കെ മോസ്‌കോ താരമായ അകിന്‍ഫീവ് പറഞ്ഞു.


മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിനിനെ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പുറത്താക്കിയത് അകിന്‍ഫീവിന്റെ മികവിലാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ രണ്ട് കിക്കുകളാണ് താരം രക്ഷപ്പെടുത്തിയത്. എന്നാല്‍, സമാന പ്രകടനം ക്വാര്‍ട്ടറില്‍ ആവര്‍ത്തിക്കാന്‍ അകിന്‍ഫീവിന് കഴിഞ്ഞില്ല. ക്രൊയേഷ്യയോട് 4-3 എന്ന നിലയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ടീം സെമിഫൈനലിലെത്താതെ പുറത്താവുകയായിരുന്നു. ലോകകപ്പ് പ്രകടനത്തിനുശേഷം സ്വരാജ്യത്ത് വലിയ ബഹുമതികളാണ് താരത്തിന് ലഭിച്ചത്. ടൂര്‍ണമെന്റില്‍ റഷ്യയുടെ അപ്രതീക്ഷിത കുതിപ്പിന് പിന്നില്‍ അകിന്‍ഫീവ് ആണെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിലയിരുത്തുകയും ചെയ്തു.

Story first published: Tuesday, October 2, 2018, 8:42 [IST]
Other articles published on Oct 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+