വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പിനെ ഇടുക്കി വരവേല്‍ക്കുന്നു

By Desk

തൊടുപുഴ: കാല്‍പന്തുകളി ഇടുക്കിക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടതാണെന്നതിനുള്ള തെളിവാണ് ഫിഫക്കു മുന്നോടിയായി ജില്ലയുടെ പലയിടങ്ങളിലും പ്രതിഫലിക്കുന്നത്. മൈതാനങ്ങളും പുല്‍മേടുകളും ഫുട്‌ബോള്‍ ആവേശത്തെ ഇടുക്കിയലേക്കും എത്തിക്കുമ്പോള്‍ മഴ ഫിഫയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകുറക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മഴയെപോലും മറന്ന് ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് ഇടുക്കിയിലെ ഫുട്‌ബോള്‍ ആരാധകര്‍. 2018 ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് വൈകിട്ട് 3.30 ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു.

ജില്ലാതലത്തില്‍ മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ മുലമറ്റം ടൗണ്‍ വരെ സംഘടിപ്പിക്കുന്ന ഘോഷയാത്ര നടത്തും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോംജോസ് കുന്നേല്‍, യുവജന ക്ഷേമബോര്‍ഡ് ജില്ലാകോര്‍ഡിനേറ്റര്‍ ബിന്ദു

fifa

.വി.എസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഫുട്‌ബോള്‍ കായികതാരങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയിലും തുടര്‍ന്നുള്ള പൊതുപരിപാടിയിലും പങ്കെടുക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത്, മൂന്നാര്‍ എച്ച്.എ.റ്റി.സി, തുടങ്ങിയ ഇടങ്ങളിലും ഘോഷയാത്രകള്‍ സംഘടിപ്പാക്കാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. വിവിധ ഇടങ്ങളില്‍ ഫുട്‌ബോള്‍ പ്രേമകളുടെ കൂട്ടായ്മയിലൂടെ കിക്ക്ഓഫ് വേദികളും സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് ഫുഡ്‌ബോളിനെ വരവേല്‍ക്കാന്‍ ഹൈറേഞ്ചിലെ ഫാന്‍സ് ക്ലബുകളും ഒരുങ്ങി കഴിഞ്ഞു. പ്രധാനപ്പെട്ട എല്ലാ കളികള്‍ വലിയ സ്‌ക്രീനില്‍ കാണാനുള്ള സജ്ജീകരണങ്ങളും പലയിടങ്ങളിലും ഫാന്‍സ് ക്ലബ് അംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Story first published: Thursday, June 14, 2018, 16:33 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X