Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചുവരവില്‍ എസി മിലാനുവേണ്ടി ആദ്യ ഗോള്‍ നേടി ഇബ്ര, നേട്ടം സൗഹൃദ മത്സരത്തില്‍

മിലാന്‍: എസി മിലാനിലേക്കുള്ള തിരിച്ചുവരവ് ഗോള്‍ നേട്ടത്തോടെ ആഘോഷിച്ച് സ്വീഡിഷ് സൂപ്പര്‍ താരം ഇബ്രാഹിമോവിച്ച്. റോഡന്‍സിനെതിരായ സൗഹൃദ മത്സരത്തിലാണ് മിലാനുവേണ്ടി ഇബ്ര വലകുലുക്കിയത്. മത്സരത്തില്‍ എതിരില്ലാത്ത ഒമ്പത് ഗോളിന് എസി മിലാന്‍ വിജയിക്കുകയും ചെയ്തു. ക്ലോസ് റേഞ്ചിലൂടെ ടീമിന്റെ മൂന്നാം ഗോളാണ് ഇബ്ര നേടിയത്. മത്സരത്തില്‍ ഹക്കാന്‍ കല്‍ഹന്‍ഗോലു, ലൂക്കാസ് പക്യുറ്റ, റാഫേല്‍ ലിയോ, സാമു കാസ്റ്റിലിജോ, ക്രയ്‌സ്‌റ്റോഫ് പിയാറ്റിക്ക് (ഡബിള്‍) എന്നിവരും വലകുലുക്കി.

പഴയ കാല പ്രതാപികളായിരുന്നു എസി മിലാന് സീരി എയില്‍ പഴയ ശൗര്യമില്ല. മികച്ച താരങ്ങളുടെ അഭാവമുള്ള മിലാനിലേക്ക് ഇബ്രയെത്തിയതോടെ ടീമിന് മെച്ചപ്പെടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എസി മിലാന്‍ മാനേജ്‌മെന്റുള്ളത്. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എല്‍എ ഗ്യാലക്‌സിക്ക് വേണ്ടി കളിച്ച ശേഷമാണ് ഇബ്രയുടെ തിരിച്ചുവരവ്. 38 വയസായിട്ടും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തോടെ കളിക്കുന്ന ഇബ്രയെ ടീമിലെത്തിക്കാന്‍ പലരും താത്പര്യം പ്രകടിപ്പിച്ചെങ്കിലും തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിവരാനാണ് ഇബ്ര സമ്മതം അറിയിച്ചത്.

ibrahimovic

നിലവില 11ാം സ്ഥാനക്കാരായ മിലാനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇബ്രയ്ക്കുള്ളത്. അജാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഇബ്ര കളിച്ചിട്ടുണ്ട്.

Story first published: Monday, January 6, 2020, 9:37 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+