For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അമേരിക്കയിലും ഗോള്‍വേട്ട തുടര്‍ന്ന് ഇബ്രാഹിമോവിച്ച്... എംഎല്‍എസില്‍ കന്നി ഹാട്രിക്ക്...

By Desk

കാലിഫോര്‍ണിയ: മുന്‍ സ്വീഡിഷ് സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് അമേരിക്കയിലും കസര്‍ത്തുന്നു. അമേരിക്കന്‍ വമ്പന്‍മാരായ ലോസ് ആഞ്ചലസ് ഗാലക്‌സിക്കു വേണ്ടി മിന്നുന്ന ഫോം തുടരുന്ന ഇബ്രാഹിമോവിച്ച് ഇന്നലെ തന്റെ കരിയറില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി. മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) തന്റെ കന്നി ഹാട്രിക്ക് നേടുന്നതിനോടൊപ്പം ടീമിന്റെ വിജയ ഹീറോയായും ഇബ്ര മാറുകയായിരുന്നു.

ഒര്‍ലാന്‍ഡോ സിറ്റിക്കെതിരേയായിരുന്നു ഇബ്രയുടെ ഗോള്‍വേട്ട. അതും ടീം ഓരോ ഘട്ടത്തിലും പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഇബ്ര എതിരാളികളുടെ ഗോള്‍ പോസ്റ്റിലേക്ക് പന്ത് നിറയൊഴിച്ചത്. ഇബ്രയുടെ ഹാട്രിക്ക് മികവില്‍ ഗാലക്‌സി 4-3ന് ഒര്‍ലാന്‍ഡോയെ പരാജയപ്പെടുത്തുകയും ചെയ്തു. കളിയുടെ രണ്ടാംപകുതിയിലെ 47, 67, 71 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോള്‍ നേട്ടം.

zlatan

ഇതോടെ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ താരം രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് 36 കാരനായ ഇബ്രാഹിമോവിച്ച് നേടിയത്. മല്‍സരത്തില്‍ ഇബ്രയുടെ രണ്ടാം ഗോള്‍ മനോഹരമായ ഡൈവിങ് ഹെഡ്ഡറിലൂടെയായിരുന്നു. അവസാന ഒമ്പത് മല്‍സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ് ഗാലക്‌സി.

Story first published: Monday, July 30, 2018, 17:00 [IST]
Other articles published on Jul 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+