Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇബ്രായെ മാഞ്ചസ്റ്ററിന് വേണ്ട, എപ്പോള്‍ വേണമെങ്കിലും ക്ലബ്ബ് വിടാമെന്ന് മൗറിഞ്ഞോ!!

ലണ്ടന്‍: സ്വീഡിഷ് വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന് എപ്പോള്‍ വേണമെങ്കിലും ക്ലബ്ബ് വിടാമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറിഞ്ഞോ. ഇബ്രാഹിമോവിച് അമേരിക്കയിലെ ലാ ഗാലക്‌സി ക്ലബ്ബിലേക്ക് മാറ്റം ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മൗറിഞ്ഞോയുടെ പ്രതികരണം. ഇബ്രായെ ആരും തടഞ്ഞുവെച്ചിട്ടില്ല. അദ്ദേഹത്തിന് ഏറ്റവും മികച്ച കരാര്‍ ലഭിക്കുന്നിടത്തേക്ക് പോകാം. അതിനു വേണ്ട എല്ലാ സാഹചര്യങ്ങളും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബ് ഒരുക്കിക്കൊടുക്കും- മൗറിഞ്ഞോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ഇബ്രാഹിമോവിചിന് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. മുപ്പത്താറുകാരന് പുതിയ സീസണില്‍ മറ്റ് ക്ലബ്ബുകളൊന്നും തന്നെ അവസരം നല്‍കാതിരുന്നപ്പോള്‍ മൗറിഞ്ഞോ താത്കാലികമായി മാഞ്ചസ്റ്ററില്‍ അവസരം നല്‍കുകയായിരുന്നു. എന്നാല്‍, എല്ലാ മത്സരത്തിലും ഇബ്രായെ ഇറക്കാറില്ല.

josemourinho

പരുക്കിനെ തുടര്‍ന്നാണോ ഇബ്രായെ കളത്തിലിറക്കാത്തതെന്ന ചോദ്യത്തിന് മൗറിഞ്ഞോ നല്‍കുന്ന മറുപടി ഇങ്ങനെ : പരുക്കല്ല ഇബ്രായുടെ പ്രശ്‌നം. പ്രീമിയര്‍ ലീഗ് കളിക്കാന്‍ ആവശ്യമായ ഫിറ്റ്‌നെസ് ഇല്ലായ്മയാണ്. അത് വീണ്ടെടുക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ട്.

ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ മൗറാനെ ഫെലെയ്‌നിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളും മാഞ്ചസ്റ്ററിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. തുര്‍ക്കി ക്ലബ്ബ് ബെസിക്താസാണ് മുപ്പതുകാരന് പിറകെയുള്ളത്. എന്നാല്‍, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൗറിഞ്ഞോ ഇതിനും വ്യക്തമായ മറുപടി നല്‍കി. അയാളെ തനിക്കും ക്ലബ്ബിനും ആവശ്യമുണ്ടെന്ന് ഫെലെയ്‌നിക്ക് അറിയാം. അതല്ല, മറ്റേതെങ്കിലും ക്ലബ്ബിന് വേണ്ടി ഒരു കഷണം കടലാസില്‍ ഒപ്പുവെച്ച് പുറത്തിരിക്കുന്നതിലാണ് അയാള്‍ക്ക് സന്തോഷമെങ്കില്‍ അതുമാകാം - മൗറിഞ്ഞോ പറഞ്ഞു.

Story first published: Wednesday, January 31, 2018, 8:32 [IST]
Other articles published on Jan 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+