Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച കളിക്കാരന്‍ ഇയാന്‍ ഹ്യൂം; മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം കൊച്ചിക്ക്

മുംബൈ: പ്രഥമ ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന കളി കാഴ്ചവെച്ചെങ്കിലും ഫൈനലില്‍ കൊല്‍ക്കത്തയോട് അടിയറവ് പറയേണ്ടിവന്ന കൊച്ചിക്ക് ആശ്വാസമായി മികച്ച കളിക്കാരനുള്ള പുരസ്‌കാരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കനേഡിയന്‍ കളിക്കാരന്‍ ഇയാന്‍ ഹ്യൂമിനാണ് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചത്. ടൂര്‍ണമെന്റിലൂടനീളം തകര്‍പ്പന്‍ കളി കാഴ്ചവെച്ച ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഹ്യൂമിന് പുറമേ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. പ്രതിരോധഭടന്‍ സന്ദേശ് ജിങ്ഗാനാണ് മികച്ച യുവതാരം. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം കൊച്ചിയിലെ ആരാധകര്‍ക്കാണ്. നാലുലക്ഷത്തോളം ആരാധകരാണ് കൊച്ചിയില്‍ കളികാണാനെത്തിയത്. മികച്ച രണ്ടാമത്തെ ആരാധകര്‍ക്കുള്ള പുരസ്‌കാരം നോര്‍ത്ത് ഈസ്റ്റ് ക്ലബ്ബ് സ്വന്തമാക്കി.

iain-hume

ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള സുവര്‍ണ പാദുകം എട്ടു ഗോളുകളോടെ ചെന്നൈയിന്‍ എഫ്.സി.യുടെ ബ്രസീലിന്‍ താരം എലാനോ ബ്ലൂമറിനാണ്. മോസ്റ്റ് ഫിറ്റസ്റ്റ് പ്‌ളെയര്‍ക്കുള്ള പുരസ്‌കാരം മുംബൈയുടെ മിഡ്ഫീല്‍ഡര്‍ യാന്‍ സ്‌റ്റോഹാന്‍സലും മോസ്റ്റ് എക്‌സൈറ്റിങ് പ്‌ളെയര്‍ക്കുള്ള പുരസ്‌കാരം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ലൂയിസ് ഗാര്‍ഷ്യയും നേടി.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍ പുണെ സിറ്റിയുടെ ഗ്രീക്ക് താരം കൊണ്‍സ്റ്റാന്റിനോസ് സ്വന്തമാക്കി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ഗോളാണ് ഗ്രീക്ക് താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. സ്വര്‍ണപന്ത് നേടിയ ഇയാന്‍ ഹ്യൂമിന് 4 ലക്ഷം രൂപയും, ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയ കൊച്ചിക്ക് ഒന്നേകാല്‍ക്കോടി രൂപയും ലഭിച്ചു.

Story first published: Sunday, December 21, 2014, 8:10 [IST]
Other articles published on Dec 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+