Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംബാപ്പെയെ ലിവർപൂളിൽ എത്തിക്കുമെന്ന് ഫാബിന്യോ

പി എസ് ജിയുടെ സൂപ്പർ താരമായ കെയ്‌ലിൻ എംബാപ്പെയെ ആൻഫീൽഡിലെത്തിക്കുമെന്ന് ലിവർപൂൾ താരം ഫാബിന്യോ.ഇരുവരും ഫ്രഞ്ച് ക്ലബ്ബായ എ എസ് മൊണോക്കോയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ച താരങ്ങളാണ്.ഒരുമിച്ചു കളിച്ച സൗഹൃദം വെച്ച് എംബാപ്പെയെ എന്തായാലും ലിവർപൂളിൽ എത്തിക്കുമെന്ന് ഫാബിന്യോ പറഞ്ഞു. 2016 / 2017 സീസണുകളിൽ എംബാപ്പെയും ഫാബിന്യോയും ചേർന്നാണ് എ എസ് മൊണോക്കോയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കിയത്.കഴിഞ്ഞ മാസമാണ് ഇരുപത്തിനാലുകാരനായ ഫാബിന്യോ ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് ലിവര്പൂളിലേക്ക് കൂടുമാറിയത്.ഏകദേശം 350 കോടി രൂപയ്ക്കാണ് ബ്രസീലിയൻ താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്.

kylian-mbappe

"ഈ സീസണിൽ അവൻ പി എസ് ജിക്കു വേണ്ടി തന്നെയാണ് കളിക്കുന്നത്.പക്ഷേ പതുക്കെ ഞാൻ അവനെ ലിവര്പൂളിലേക്ക് എത്തിക്കും.ഇപ്പോൾ ഞങ്ങൾ നല്ല ടീമാണ്,ഏത് കിരീടവും ഉയർത്താൻ പറ്റുന്ന ടീം.കഴിഞ്ഞ സീസണിൽ ഒരു കൈ അകലെ യൂറോപ്യൻ കിരീടം നഷ്ട്ടമായിരുന്ന.എന്നാൽ ഇത് പുതിയ ലിവര്പൂളാണ്,പുതിയ തന്ത്രങ്ങളും" ; ഫാബിന്യോ പറഞ്ഞു.

പുതിയ സീസണിൽ രണ്ടും കല്‍പ്പിച്ചാണ് ലിവർപൂൾ.സ്വിറ്റസർലാൻഡിന്റെ സൂപ്പർ താരമായ ഷാക്കിരിയെയും ആഫ്രിക്കൻ താരം നെബി കെയ്തയെയും ലിവർപൂൾ ടീമിലെത്തിച്ചിരുന്നു.കൂടാതെ വമ്പൻ താരങ്ങളായ സലാ,സാദിയോ മാനെ ,ഫെർമിനോ എന്നിവർ കൂടെ ചേരുന്നതോടെ ലിവർപൂൾ അതിശക്‌തം.

Story first published: Tuesday, July 24, 2018, 9:06 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+