ന്യൂഡല്‍ഹി: ഐ ലീഗിലേക്ക് ആദ്യമായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടിഡിയം റോഡ് അത്ലറ്റിക് യൂണിയന് തുടക്കത്തിലെ പാളിച്ചകള്‍ക്കുശേഷം തുടര്‍വിജയങ്ങളുമായി കുതിക്കുന്നു. ലീഗില്‍ ഐസ്വാള്‍ എഫ്സിയെ തോല്‍പ്പിച്ച ടീം തുടര്‍ച്ചയായ നാലാം ജയമാണ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയും തോല്‍പ്പിച്ചു.
ഒപ്പത്തിനൊപ്പം നിന്നൊരു മത്സരത്തില്‍ ഐസ്വാള്‍ എഫ്സിയെ 2-1നാണ് ടിആര്‍എയു തോല്‍പ്പിച്ചത്. 22-ാം മിനിറ്റില്‍ റൊചാര്സെലയിലൂടെ ഐസ്വാള്‍ എഫ്സിയാണ് ആദ്യ ലീഡെടുത്തത്. എന്നാല്‍ പ്രേംജിത്ത് സിങ്(270, കൃഷ്ണനന്ദ സിങ്(66) എന്നിവരുടെ ഗോളില്‍ ടിആര്‍എയു ജയം ഉറപ്പിച്ചു. ജയത്തോടെ 9 കളികളില്‍നിന്നും 14 പോയന്റുമായി ടീം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
പിബിഎല്‍; മുംബൈ റോക്കറ്റ്സിനെ തകര്‍ത്ത് പൂണെ 7 ഏസസ്
തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കുശേഷമാണ് ഈസ്റ്റ് ബംഗാള്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. ചെന്നൈ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. എസ്പാഡ മാര്ട്ടിന്(68), ജെയിംസ് സാന്റോസ്(77) എന്നിവര്‍ ഈസ്റ്റ് ബംഗാളിനായി ഗോളുകള്‍ നേടി. 8 കളിയില്‍ 11 പോയന്റുമായി ടീം നാലാം സ്ഥാനത്താണ്. ഫിബ്രുവരി 1ന് ഇന്ത്യന്‍ ആരോസുമായ്ണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.