Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ ഗോകുലത്തിന് വമ്പന്‍ തോല്‍വി; പഞ്ചാബിന് മുന്നില്‍ അടിപതറി

ലുധിയാന: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് തോല്‍വി. പഞ്ചാബിനെതിരെ 3-1 എന്ന സ്‌കോറിനാണ് ടീം പരാജയപ്പെട്ടത്. കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയംനേടിയശേഷം പഞ്ചാബിലെത്തിയ ഗോകുലത്തിന് ഫോം തുടരാനായില്ല. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ ആനുകൂല്യം മുതലെടുത്ത പഞ്ചാബ് മത്സരത്തില്‍ തികഞ്ഞ ആധിപത്യത്തോടെ ജയം ഉറപ്പിക്കുകയായിരുന്നു.

സില്‍വ ജൂനിയറിലൂടെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ പഞ്ചാബ് ആണ് ആദ്യ ഗോള്‍ നേടിയത്. 52-ാം മിനിറ്റില്‍ ഹെന്റി കിസേക്കയിലൂടെ ഗോകുലം സമനില കണ്ടെത്തി. എന്നാല്‍, ദീപാന്‍ഡ ഡിക്ക(64), 90+1) നേടിയ ഇരട്ടഗോളില്‍ പഞ്ചാബ് ഗോകുലത്തെ മറികടന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ഗോകുലം പരാജയപ്പെട്ടത് തിരിച്ചടിയായി.

minerwavsgokulamfileaguec

ആറ് കളിയില്‍നിന്ന് മൂന്ന് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്. 10 പോയന്റുമായി ടീം അഞ്ചാം സ്ഥാനത്താണ്. ജയിച്ചാല്‍ ഗോകുലത്തിന് രണ്ടാം സ്ഥാനത്തേക്കുയരാമായിരുന്നു. ഒന്‍പത് മത്സരങ്ങള്‍ കളിച്ച പഞ്ചാബ് എഫ്.സി. 14 പോയന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. അവസാനത്തെ നാല് കളിയിലും സമനില വഴങ്ങിയശേമാണ് പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തിയത്.

Story first published: Monday, January 20, 2020, 16:39 [IST]
Other articles published on Jan 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+