Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലിനിടെ ഐ ലീഗും വരുന്നു; പുതിയ സീസണ്‍ സമയക്രമം പ്രഖ്യാപിച്ചു

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആറാം സീസണ്‍ തുടങ്ങിയതിന് പിന്നാലെ ഐ ലീഗ് സമയക്രവും പ്രഖ്യാപിച്ചു. നവംബര്‍ 30നാണ് പുതിയ സീസണ്‍ ഐ ലീഗ് ആരംഭിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലീഗ് കമ്മറ്റിയാണ് സമയക്രമം പുറത്തുവിട്ടത്. അതേസമയം, ഇത്തവണ സംപ്രേക്ഷണം ഏതു ചാനലിലൂടെയാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല.

എഐഎഫ്എഫ് വൈസ് പ്രസിഡന്റ് സുബ്രത ദത്ത, ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, സിഇഒ സുനന്ദോ ധര്‍, സൗതര്‍ വാസ്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചെന്നൈ സിറ്റി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, റിയല്‍ കാശ്മീര്‍, ഗോകുലം കേരള തുടങ്ങിയ ടീമുകളെല്ലാം ഇക്കുറിയും ഐ ലീഗില്‍ കളിക്കും. മൂന്ന് വിദേശ കളിക്കാരെയാണ് ടീമില്‍ അനുവദിക്കുക. അണ്ടര്‍ 22 കളിക്കാരുടെ എണ്ണം ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കും.

ileague

സെക്കന്റ് ഡിവിഷന്‍ ടീമുകളെ കുറിച്ചും ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്എല്‍ ടീമുകളുടെ റിസര്‍വ് ടീമിനെ സെക്കന്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിപ്പിക്കും. കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ ടീമുകളും ലീഗിനെത്തും. നേരത്തെ ഐഎസ്എല്ലിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഐ ലീഗിനെ അഴിച്ചുപണിയുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഐ ലീഗില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം.

Story first published: Saturday, October 26, 2019, 11:45 [IST]
Other articles published on Oct 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+