ഐ ലീഗ് ഫുട്‌ബോള്‍; ഷില്ലോങ് ലജോങ്ങിനെ വീഴ്ത്തി നെറോക്കയ്ക്ക് ജയം
ഷില്ലോങ്: ഐലീഗ് ഫുട്ബോളില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ നെറോക്ക എഫ്.സിക്ക് ജയം. വടക്കുകിഴക്കന്‍ ടീമായ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് നെറോക്ക തകര്‍ത്തത്. 33-ാം മിനിറ്റില്‍ ഫെലിക്‌സ് ചിഡിയാണ് നെറോക്കയുടെ ആദ്യ ഗോള്‍ നേടിയത്. ഫറാംഗി ബുവാം 49-ാം മിനിറ്റില്‍ ആതിഥേയര്‍ക്കായി സമനില കണ്ടെത്തി. കളി സമനിലയിലേക്ക് നീങ്ങവെ 82-ാം മിനിറ്റില്‍ സുഭാഷ് സിങ് നെറോക്കയുടെ വിജയഗോള്‍ നേടി.
കഴിഞ്ഞ മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ സമനില നേടിയ ടീമില്‍നിന്നും മാറ്റവുമായാണ് പരിശീലകന്‍ അലിസണ്‍ ലജോങ്ങിനെ ഇറക്കിയത്. ഇടതു പ്രതിരോധത്തില്‍ അലെന്‍ ലിങ്‌ദോയ്ക്കു പകരം രാകേഷ് പ്രധാന്‍ എത്തി. ലജോങ് ആകട്ടെ ചെന്നൈ സിറ്റിക്കെതിരായ തോല്‍വിയെ തുടര്‍ന്ന് ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തി. ഇതിന് ഫലം കിട്ടുകയും ചെയ്തു.

ശനിയാഴ്ച നടന്ന മത്സരത്തില്‍ മിനര്‍വ പഞ്ചാബ് ഒരു ഗോളിന് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചിരുന്നു. മോഹന്‍ ബഗാന്‍ ചെന്നൈ സിറ്റി മത്സരം സമനിലയിലാവുകയും ചെയ്തു. ഏഴു കളികളില്‍നിന്നും 17 പോയന്റുമായി ചെന്നൈ സിറ്റിയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 6 കളികളില്‍നിന്നും 10 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടാം സ്ഥാനത്തും 6 മത്സരങ്ങളില്‍ നിന്നും 9 പോയന്റുമായി ഗോകുലം എഫ് സി മൂന്നാം സ്ഥാനത്തുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications