Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഹന്‍ ബഗാന് ഹോം ഗ്രൗണ്ടില്‍ രക്ഷയില്ല, ആരോസിനോടും സമനില

കൊല്‍ക്കത്ത: മോഹന്‍ ബഗാന് ഹോം ഗ്രൗണ്ടില്‍ വീണ്ടും സമനില. ഇത്തവണ ഇന്ത്യന്‍ ഫുട്‌ബോളിലെ കുട്ടിപ്പടയായ ആരോസിനോട് (1-1). ലീഡ് ഗോള്‍ നേടിയ ബഗാനെ ഇന്ത്യന്‍ ആരോസ് സമനില പിടിച്ചത് ആവേശക്കാഴ്ചയായി. മലയാളി താരം രാഹുലാണ് ബഗാന്റെ വല കുലുക്കിയത്.


ഇരുപത്തേഴാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലാണ് ബഗാന്‍ ലീഡെടുത്തത്. അസെര്‍ പിയറിക് ദിപാന്ദ ഡിക്കയാണ് സ്‌കോര്‍ ചെയ്തത്. മുപ്പത്തിമൂന്നാം മിനുട്ടില്‍ ആരോസ് ഗോള്‍ മടക്കി. മലയാളി താരം കെ പി രാഹുലാണ് സ്‌കോര്‍ ചെയ്തത്.

football

ലീഗില്‍ ആറ് മത്സരങ്ങളില്‍ നാലിലും ഡ്രോ ആയ ബഗാന്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ രണ്ട് ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ ഏഴ് പോയിന്റ് കരസ്ഥമാക്കിയ ഇന്ത്യന്‍ ആരോസ് ആറാം സ്ഥാനത്ത്.ആറ് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റ് വീതമുള്ള ഈസ്റ്റ് ബംഗാളും മിനര്‍വ പഞ്ചാബും ഒന്നും രണ്ടും സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള നെറോകയാണ് മൂന്നാം സ്ഥാനത്ത്.

ആതിഥേയര്‍ ഗോളടിച്ചതിന് പിന്നാലെ തന്നെ മറുപടി നല്‍കിയ ആരോസ് കൈയ്യടി നേടി. ഇടത് വിംഗില്‍ കിംഗ്ഷുക് ദേബ്‌നാഥിനെയും എസെ കിംഗ്‌സിലെയെയും മറികടന്ന് കുതിച്ച റഹീം അലിയാണ് ഗോളൊരുക്കിയത്. അലിയുടെ ക്രോസ് ബോള്‍ പിഴവില്ലാത്ത ഹെഡറിലൂടെ രാഹുല്‍ വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ ആരോസിന്റെ ഗോള്‍ കീപ്പറാണ് താരം. അറുപത്തഞ്ചാം മിനുട്ടില്‍ അമര്‍ജിത് സിംഗ് കിയാം ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബഗാന് വീര്യമേറി. ഇതിന് പിന്നാലെ ആശിഷ് റായിക്ക് തലക്ക് പരുക്കേറ്റ് കളം വിടേണ്ടി വന്നതും തിരിച്ചടിയായി. ഇതോടെ, ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് അവസരത്തിനൊത്തുയര്‍ന്നു. നിരവധി ഷോട്ടുകള്‍ ധീരജ് തടഞ്ഞു. ചില ഘട്ടങ്ങളില്‍ ബോക്‌സിന് പുറത്തേക്ക് അഡ്വാന്‍സ് ചെയ്ത് സ്വീപറുടെ റോളിലും ധീരജ് കളിച്ചു. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം ധീരജിന് ലഭിക്കുകയും ചെയ്തു.

ബഗാന്റെ പരിശീലന ഗ്രൗണ്ടായ കൊല്‍ക്കത്ത മൈതാനില്‍ ഏറെ കാലത്തിന് ശേഷമാണ് ഐ ലീഗ് മത്സരം നടക്കുന്നത്. പതിനേഴായിരം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണിത്. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച മത്സരമായിട്ടും ധാരാളം പേര്‍ മത്സരം കാണാനെത്തി. എന്നാല്‍, നിരാശരായ കാണികള്‍ ബഗാന്‍ കളിക്കാരെ കൂക്കി വിളിച്ചാണ് മടങ്ങിയത്. അതേ സമയം, ആരോസിന്റെ കുട്ടികള്‍ക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ബംഗാളികള്‍ ആദരം രേഖപ്പെടുത്തിയത്.

Story first published: Saturday, December 30, 2017, 9:17 [IST]
Other articles published on Dec 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+