Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോള്‍; ഗോകുലത്തിന് വീണ്ടും സമനിലക്കളി

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലത്തിന് വീണ്ടും സമനില. കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനാണ് ഗോകുലത്തിന്റെ വിജയം തടഞ്ഞത്. സീസണില്‍ ആദ്യ മത്സരങ്ങള്‍ക്കുശേഷം ജയം കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന ഗോകുലം 2-2 എന്ന നിലയില്‍ സമനിലയില്‍ കുരുങ്ങുകയായിരുന്നു. ഈസ്റ്റ് ബംഗാളിനോട് തോല്‍വി വഴങ്ങിയശേഷം ജയം തേടിയിറങ്ങിയ കൊല്‍ക്കത്ത വമ്പന്മാര്‍ക്കും സമനില തിരിച്ചടിയായി.

gokulam

ആദ്യ പകുതിയില്‍ 2-1 എന്ന നിലയില്‍ ലീഡ് നേടിയിരുന്ന ഗോകുലം പതിവുപോലെ സമനിലയുമായി കളി അവസാനിപ്പിച്ചു. 18-ാം മിനിറ്റില്‍ ഷില്‍ട്ടന്‍ ഡിസല്‍വയിലൂടെ മോഹന്‍ ബഗാന്‍ ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, 21-ാം മിനിറ്റില്‍ ലാല്‍ചൗങ്കിമയുടെ സെല്‍ഫ് ഗോളില്‍ ഗോകുലം സമനില നേടി. മൂന്ന് മിനിറ്റിന് ശേഷം മാര്‍ക്കസ് ജോസഫിലൂടെ ടീം ലീഡ് നേടുകയും ചെയ്തു. 60-ാം മിനിറ്റില്‍ അസിയര്‍ പിറിക് നേടിയ ഗോളില്‍ ബഗാന്‍ സമനില സ്വന്തമാക്കുകയായിരുന്നു.

ലീഗ് പട്ടികയില്‍ 15 കളികളില്‍ നിന്നും 22 പോയന്റുമായി ബഗാന്‍ ആറാം സ്ഥാനത്താണ്. 14 കളികളില്‍നിന്നും 12 പോയന്റ് മാത്രമുള്ള ഗോകുലം ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. 14 കളികളില്‍ നിന്നും 30 പോയന്റുമായി ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. അത്രയും കളികളില്‍നിന്നായി 28 പോയന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടാം സ്ഥാനത്തുമാണുള്ളത്.

Story first published: Thursday, January 31, 2019, 8:43 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+