Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്; 10 പേരായി ചുരുങ്ങിയിട്ടും മോഹന്‍ ബഗാന് വമ്പന്‍ ജയം

കൊല്‍ക്കത്ത: ഐ ലീഗില്‍ തുടര്‍വിജയങ്ങളുമായി കുതിക്കുന്ന മോഹന്‍ ബഗാന് വീണ്ടും വമ്പന്‍ ജയം. നെറോക്ക എഫ്‌സിയെ 6-2നാണ് മോഹന്‍ ബഗാന്‍ തറപറ്റിച്ചത്. ലീഗില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ജയിക്കാന്‍ ബഗാന് കഴിഞ്ഞു. നെറോക്കയാവട്ടെ കഴിഞ്ഞ അഞ്ചു കളിയിലെ മൂന്നാം തോല്‍വിയാണിത്. ജയത്തോടെ ബഗാന്‍ 12 കളിയില്‍ 29 പോയന്റുമായി ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ്.

നെറോക്കയ്‌ക്കെതിരെ തികച്ചും ഏകപക്ഷീയമായിരുന്നു ബഗാന്റെ കളി. ഫ്രാന്‍ ഗോണ്‍സാലെസ് ടീമിനായി ഹാട്രിക് നേടി. 10, 24, 45 മിനിറ്റുകളിലായിരുന്നു ഗോണ്‍സാലെസിന്റെ ഹാട്രിക്. ഫ്രാന്‍ മൊറാന്റെ(13), ബാബ ദിയാവാര(37), അലെക്‌സാണ്ടര്‍ ജെസുരാജ്(70) എന്നിവരും ബഗാനുവേണ്ടി സ്‌കോര്‍ ചെയ്തു. ഫിലിപ്പ് അഡ്ജാ(41), സുഭാഷ് സിങ്(45+2) എന്നിവര്‍ നെറോക്കയ്ക്കായും സ്‌കോര്‍ ചെയ്തു.

mohunbagan

മത്സത്തിന്റെ 60-ാം മിനിറ്റില്‍ ധനചന്ദ്ര സിങ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ബഗാന്‍ കളി അവസാനിപ്പിച്ചത്. എന്നാല്‍, അവസാന 20 മിനിറ്റുകളില്‍ മേല്‍ക്കൈ നേടാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. 13 കളിയില്‍നിന്നും 12 പോയന്റുമായി നെറോക്ക പത്താം സ്ഥാനത്താണ്. ഫിബ്രുവരി 21ന് ഗോകുലവുമായാണ് നെറോക്കയുടെ അടുത്ത മത്സരം. 22ന് മോഹന്‍ ബഗാന്‍ ചര്‍ച്ചിലുമായും ഏറ്റുമുട്ടും.

Story first published: Saturday, February 15, 2020, 10:52 [IST]
Other articles published on Feb 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+