Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന് ജയം

ശ്രീനഗര്‍: ഐലീഗ് ഫുട്ബോളില്‍ കരുത്തരായ മോഹന്‍ ബഗാന്‍ റിയല്‍ കശ്മീരിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം. 70-ാം മിനിറ്റില്‍ ദീപാന്‍ഡ ഡിക്ക നിര്‍ണായകഗോള്‍ നേടി. മത്സരത്തിലുടനീളം ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. കാശ്മീരിന്റെ പ്രതിരോധത്തില്‍വന്ന വീഴ്ച കാമറൂണ്‍ താരം മുതലെടുത്തതോടെയാണ് ബഗാന് വിലപ്പെട്ട മൂന്നു പോയന്റുകള്‍ ലഭിച്ചത്.

അവസാന മത്സരത്തില്‍ നെരോക്ക എഫ്‌സിയോട് 2-0 എന്ന സ്‌കോറിന് തോറ്റതിനെ തുടര്‍ന്ന് മൂന്നു മാറ്റങ്ങളാണ് കാശ്മീര്‍ പരിശീലകന്‍ ടീമില്‍ വരുത്തിയത്. ബഗാനാകട്ടെ ഒരു താരത്തെ മാത്രം മാറ്റി ടീമിനെ കളത്തിലിറക്കി. ആദ്യ പകുതിയില്‍ പെനാല്‍റ്റി വഴങ്ങുന്നതില്‍നിന്നും ഭാഗ്യംകൊണ്ടാണ് ബഗാന്‍ രക്ഷപ്പെട്ടത്. ഒന്നിലധികം ഗോളഅവസരങ്ങളും കാശ്മീര്‍ നഷ്ടപ്പെടുത്തി.

mohanbgn

ജയത്തോടെ ബഗാന്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നാലു കളികളില്‍ രണ്ടു സമനിലയും രണ്ട് ജയവുമായി എട്ടു പോയന്റാണ് കൊല്‍ക്കത്ത ടീമിനുള്ളത്. 5 മത്സരങ്ങളില്‍നിന്നും 13 പോയന്റുമായി ചെന്നൈ എഫ്‌സി ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചു കളികളില്‍നിന്നും എട്ടു പോയന്റുമായി കേരള ടീം ഗോകുലം എഫ്‌സി മൂന്നാം സ്ഥാനത്താണ്.

Story first published: Wednesday, November 21, 2018, 11:08 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+