ഐ ലീഗില്‍ ആദ്യ ജയവുമായി മോഹന്‍ ബഗാന്‍; ടിആര്‍എയുവിനെ തകര്‍ത്തു
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി മോഹന്‍ ബഗാന്‍. ടിഡിയം റോഡ് അത്‌ലറ്റിക് യൂണിയനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബഗാന്‍ പരാജയപ്പെടുത്തിയത്. സീസണിലെ ആദ്യ ജയം കൂടിയാണിത്. ആദ്യ രണ്ട് കളികളില്‍ ഒരു സമനിലയും തോല്‍വിയുമായി തുടങ്ങിയ മോഹന്‍ ബഗാന് മൂന്നാം കളിയില്‍ ജയമെത്തിയത് ആശ്വാസകരമാണ്. ജയത്തോടെ 4 പോയന്റുമായി ടീം നാലാംസ്ഥാനത്തെത്തി.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ലീഗിലെ പുതുമുഖങ്ങളായ ടിആര്‍എയുവിനെതിരെ മികവുകാട്ടാന്‍ മോഹന്‍ ബഗാന് കഴിഞ്ഞു. വിജയികള്‍ക്കുവേണ്ടി ഗോണ്‍സാലെസ് മുനോസ്(5, 46) ഇരട്ടഗോള്‍ നേടി. വിപി സുഹൈര്‍(38), ശുഭ ഘോഷ് (90+1) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ആതിഥേയര്‍ രണ്ടാംപകുതിയില്‍ മേല്‍ക്കൈ നേടിയതോടെ ജയം ഉറപ്പിക്കുകയായിരുന്നു.

ടിആര്‍എയുവിന്റെ പ്രതിരോധം പലപ്പോഴും മോഹന്‍ ബഗാന്‍ മുന്നേറ്റത്തിന് മുന്നില്‍ പകച്ചു. ഗോള്‍ നേടാനുള്ള രണ്ടിലധികം അവസരങ്ങളും ടീമിന് ഒത്തുവന്നിരുന്നെങ്കിലും മുതലെടുക്കാനായില്ല. ഐ ലീഗില്‍ അരങ്ങേറിയ ആദ്യ രണ്ട് മത്സരങ്ങളിലും ടീമിന് തോല്‍വിയാണ് ഫലം. അഞ്ച് ഗോളുകളും വഴങ്ങി. ഒരു ഗോള്‍പോലും നേടാനായില്ലെന്നതും തലവേദനയാണ്. ഡിസംബര്‍ 14ന് ഈസ്റ്റ് ബംഗാളുമായാണ് ടീമിന്റെ അടുത്ത മത്സരം. മോഹന്‍ ബഗാന്‍ ഡിസംബര്‍ 16ന് ഗോകുലം കേരളയുമായും ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications