കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാന്റെ വിജയക്കുതിപ്പ് തുടരുന്നു. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് മോഹന്‍ ബഗാന് തോല്‍പ്പിച്ചത്. 18ാം മിനുട്ടില്‍ ജോസീബ ബെയ്റ്റിയ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. നോഗ്ഡംബ നയോറമിന്റെ അസിസ്റ്റിലാണ് ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയ മോഹന്‍ ബഗാന് 65ാം മിനുട്ടില്‍ ബാബയുടെ ഗോളില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു.
71ാം മിനുട്ടില്‍ മാര്‍ക്ക് ജിമിനസ് ഈസ്റ്റ് ബംഗാളിനുവേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ അത് മതിയാവുമായിരുന്നില്ല. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ ബഗാന് അഞ്ച് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എട്ട് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്താണ്.
പിടിമുറുക്കി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോല്‍വിയിലേക്ക്
മറ്റൊരു മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ നവാഗതരായ ട്രാവു എഫ്സി പരാജയപ്പെടുത്തി. 2-1നാണ് ട്രാവുവിന്റെ ജയം. സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തുന്ന ട്രാവു 15ാം മിനുട്ടില്‍ വലകുലുക്കി. ജെറാഡ് വില്യംസാണ് ഗോള്‍ നേടിയത്. 15 മിനുട്ടിനുള്ളില്‍ അബുബക്കറിന്റെ ഗോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് സമനില പിടിച്ചെങ്കിലും 55ാം മിനുട്ടില്‍ മൊഹമ്മദ് ജാഫറിന്റെ സെല്‍ഫ് ഗോളിന്റെ കരുത്തില്‍ ട്രായ് വിജയിക്കുകയായിരുന്നു. 11 പോയിന്റുള്ള ട്രായ് മൂന്നാം സ്ഥാനത്തും 10 പോയിന്റുള്ള ചര്‍ച്ചില്‍ നാലാം സ്ഥാനത്തുമാണ്.