Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഈസ്റ്റ് ബംഗാള്‍ തലപ്പത്ത്

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ടിഡിയം റോഡ് അത്‌ലറ്റിക് യൂണിയനെ 2-1ന് തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ രണ്ട് സമനിലകള്‍ക്കുശേഷം തുടര്‍ച്ചയായ രണ്ടാംജയമാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്. ജയത്തോടെ 4 കളികളില്‍നിന്നും 8 പോയന്റുമായാണ് ഈസ്റ്റ് ബംഗാള്‍ ഒന്നാമതെത്തിയത്. 2 കളികളില്‍നിന്നും 6 വീതം പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സും ഗോകുലം കേരളയും രണ്ടും മൂന്നൂം സ്ഥാനത്ത് നില്‍ക്കുന്നു.

മാര്‍ട്ടി ക്രെസ്പി 89-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ ടിആര്‍എയുവിനെ തോല്‍പ്പിച്ചത്. നേരത്തെ 17-ാം മിനിറ്റില്‍ എസ്പാദ മാര്‍ട്ടിന്‍ നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യം ലീഡെടുത്തിരുന്നു. എന്നാല്‍ 45-ാം മിനിറ്റില്‍ ദീപക് ദേവറാണിയുടെ ഗോളിലൂടെ ടിആര്‍എയു ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് മാര്‍ട്ടി ക്രെസ്പിയുടെ വിജയഗോള്‍ ഈസ്റ്റ് ബംഗാളിന് മൂന്ന് പോയന്റ് നേടിക്കൊടുത്തത്.

eastbengal

ഇരു ടീമുകളും തുടക്കംമുതല്‍ ആക്രമിച്ചാണ് കളിച്ചത്. മത്സരത്തില്‍ ഗോളവസരങ്ങള്‍ തുറന്നെടുക്കാനും കഴിഞ്ഞു. സമനിലനേടിയശേഷം ടിആര്‍എയു പ്രതിരോധം കടുപ്പിച്ചത് കൊല്‍ക്കത്ത ടീമിന്റെ ജയം വൈകിപ്പിച്ചു. മൂന്നു കളികളിലും തോറ്റ ടിആര്‍എയു പോയന്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. 22ന് മോഹന്‍ബഗാനുമായാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം. അന്നേദിവസം ടിആര്‍എയു റിയല്‍ കാശ്മീരിനേയും നേരിടും.

Story first published: Sunday, December 15, 2019, 9:56 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+