ഐ ലീഗ് ഫുട്‌ബോള്‍; ഗോകുലം എഫ്‌സിക്ക് നാണംകെട്ട തോല്‍വി
കട്ടക്ക്: ഐ ലീഗ് ഫുട്ബോളില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ആരോസിനോടും ഗോകുലം എഫ്‌സി തോറ്റു. സീസണില്‍ ആകെ ഒരു ജയം മാത്രം സ്വന്തമായുള്ള ആരോസിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം അടിയറവ് പറഞ്ഞതത്. ജയത്തോടെ ആരോസ് എട്ടു കളിയില്‍നിന്ന് ഏഴുപോയന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറി. ഒമ്പതു കളിയില്‍ 10 പോയന്റുള്ള ഗോകുലം എട്ടാം സ്ഥാനത്താണ്.
റിയല്‍ കശ്മീരിനെതിരെ സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങേണ്ടിവന്ന ഗോകുലം ടീമില്‍ നാലുമാറ്റങ്ങളോടെയാണ് ആരോസിനെതിരെ കളിക്കാനിറങ്ങിയത്. രോഹിത് മിശ്ര, ജിഷ്ണു ബാലകൃഷ്ണന്‍, ദീപക്, പി.എ. നാസര്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങിയപ്പോള്‍ അര്‍ജുന്‍ ജയരാജ്, പ്രീതംകുമാര്‍ സിങ്, അഭിഷേക് ദാസ്, ഡി. ഭഗത് എന്നിവരുടെ സ്ഥാനം തെറിച്ചു.

കളിയുടെ 66-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍നിന്ന് അമര്‍ജിത്ത് കിയാം നേടിയ ഗോള്‍ ആണ് ഗോകുലത്തിന്റെ തോല്‍വിക്കിടയാക്കിയത്. ഗോള്‍ വീണതോടെ ഗോകുലം ആക്രമിച്ചു കളിച്ചു. ക്രിസ്റ്റിയന്‍ സാബയ്ക്ക് പകരം രാജേഷും നാസറിനുപകരം വി.പി. സുഹൈറും രോഹിതിന് പകരം പ്രീതം സിങ്ങും എത്തിയെങ്കിലും ഗോള്‍ നേടാനായില്ല. ഉറച്ച ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുകകൂടി ചെയ്തതോടെ തോല്‍വിയോടെ മടങ്ങേണ്ടിവന്നു. ഡിസംബര്‍ 29-ന് ഐസോളുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications