Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരോസ്, റിയല്‍ കശ്മീരിനും ജയം

കൊല്‍ക്കത്ത: ഐ ലീഗില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഇന്ത്യന്‍ ആരോസ്. എതിരില്ലാത്ത ഒരു ഗോളിനാണ് ആരോസിന്റെ ജയം. പട്ടികയിലെ അവസാന സ്ഥാനക്കാരായ ആരോസിനുവേണ്ടി 59ാം മിനുട്ടില്‍ വിക്രം പ്രതാപ് സിങ്ങാണ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ മാര്‍ക്ക് സ്റ്റിമിനെസിന് ചുവപ്പുകാര്‍ഡ് ലഭിച്ചു. സീസണിലെ ആരോസിന്റെ രണ്ടാം ജയമാണിത്.

ഒമ്പത് മത്സരങ്ങളില്‍ ആറ് മത്സരങ്ങളിലും ആരോസ് തോറ്റിരുന്നു. ഒരു മത്സരം സമനിലയായി. കരുത്തരുടെ നിരയായ ഈസ്റ്റ് ബംഗാള്‍ ആറാം സ്ഥാനത്താണ്. ഒമ്പത് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടു.

indianarrows-eastbengal

മറ്റൊരു മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിയെ റിയല്‍ കശ്മീര്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് കശ്മീരിന്റെ ജയം. 17ാം മിനുട്ടില്‍ കാലും ഹിഗിന്‍ബോത്തവും 82ാം മിനുട്ടില്‍ മാസന്‍ റോബര്‍ട്ട്‌സണുമാണ് റിയല്‍ കശ്മീരിനുവേണ്ടി ഗോള്‍ നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് മൂന്നുവീതം ജയവും സമനിലയും നേടി കശ്മീര്‍ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഐസ്വാള്‍ 10ാം സ്ഥാനത്തും.23 പോയിന്റുള്ള മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്തും 17 പോയിന്റോടെ പഞ്ചാബ് രണ്ടാമതുമുണ്ട്. 13 പോയിന്റുള്ള ഗോകുലം നാലാം സ്ഥാനത്താണ്.

Story first published: Sunday, February 2, 2020, 9:23 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+