വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗില്‍ ചര്‍ച്ചിലിനെ ഞെട്ടിച്ച് ഗോകുലം; റിയല്‍ കാശ്മീരിനും ജയം

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. കോഴിക്കോട് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചര്‍ച്ചിലിനെ ഗോകുലം പരാജയപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ട് തോല്‍വി വഴങ്ങിയ ഗോകുലത്തിന് ജയം അനിവാര്യമായിരുന്നു. ജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും കേരള ടീമിന് കഴിഞ്ഞു. 8 കളികളില്‍നിന്നു ഗോകുലത്തിന് 13 പോയന്റുണ്ട്.

സ്‌ട്രൈക്കര്‍ മര്‍ക്കസ് ജോസഫ് മത്സരത്തില്‍ ഗോകുലത്തിന്റെ രക്ഷകനായി. ജോസഫാണ് 38-ാം മിനിറ്റില്‍ ഗോകുലത്തിനായി വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനം മുന്‍ കേരള താരം കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം മാനേജ്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐ.എം. വിജയനും സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ഉള്‍പ്പെടെയുള്ളവര്‍ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടി. മത്സരശേഷം 5,60,350 രൂപ ധനരാജിന്റെ കുടുംബത്തിന് കൈമാറി.

യുവരാജ് സിങ്ങും വസിം അക്രവും ഓസ്‌ട്രേലിയയ്ക്കുവേണ്ടി കളിക്കാനിറങ്ങുംയുവരാജ് സിങ്ങും വസിം അക്രവും ഓസ്‌ട്രേലിയയ്ക്കുവേണ്ടി കളിക്കാനിറങ്ങും

ileaguegokulamkeralafcvschurchillbrothersfcgoa

ഐ ലീഗില്‍ ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ റിയല്‍ കാശ്മീരും ജയം സ്വന്തമാക്കി. സീസണില്‍ മോശം ഫോമില്‍ കളിക്കുന്ന കാശ്മീരിന്റെ രണ്ടാം വിജയമാണിത്. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടീം തോല്‍പപ്പിച്ചു. മാസണ്‍ റോബര്‍ട്‌സണ്‍(18), ക്രിസോ(57) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. 7 കളിയില്‍ നിന്നും 9 പോയന്റുള്ള റിയല്‍ കാശ്മീര്‍ ഏഴാം സ്ഥാനത്താണ്. 8 കളിയില്‍നിന്നും 4 പോയന്റുമായി ഇന്ത്യന്‍ ആരോസ് 11-ാം സ്ഥാനത്തും.

Story first published: Monday, January 27, 2020, 8:50 [IST]
Other articles published on Jan 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X