Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

I League: ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം, നെറോക്കയെ തകര്‍ത്തു

ഇംഫാല്‍: ഐ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഗോകുലം കേരള എഫ്‌സി. നെരോക്ക എഫ്‌സിയെ 4-1നാണ് മലബാറിയന്‍സ് തകര്‍ത്തത്. അവസാന സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ മികവ് കാട്ടാന്‍ ഗോകുലത്തിന് സാധിക്കുന്നുണ്ട്. 4-4-2 ഫോര്‍മേഷനിലിറങ്ങിയ നെറോക്ക എഫ്‌സിയെ 4-3-3 ഫോര്‍മേഷനിലാണ് ഗോകുലം കേരള എഫ്‌സി നേരിട്ടത്. 23ാം മിനുട്ടില്‍ യുംകായിബാം ജിതേശ്വര്‍ സിങ്ങിന്റെ സെല്‍ഫ് ഗോളിലാണ് ഗോകുലം അക്കൗണ്ട് തുറന്നത്.

31ാം മിനുട്ടില്‍ ഫിലിപ്പ് അഡ്‌ജെ ഗോകുലത്തിന്റെ ലീഡുയര്‍ത്തിയപ്പോള്‍ 39ാം മിനുട്ടില്‍ ജസ്റ്റിന്‍ ജോര്‍ജ് ഗോകുലത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 86ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഷരീഫ് മുഹമ്മദാണ് ഗോകുലത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 88ാം മിനുട്ടില്‍ സോങ്പു സിങ്ങാണ് നെറോക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. നാല് മത്സരത്തില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ഗോകുലം ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഐസ്വാളിനോട് 2-0നും ചെന്നൈ സിറ്റിയോട് 2-1നുമാണ് ഗോകുലം തോറ്റത്. പഞ്ചാബിനെ 4-3ന് തോല്‍പ്പിക്കാന്‍ ഗോകുലത്തിനായി.

gokulamkeralafcvsnerocafc

മറ്റൊരു മത്സരത്തില്‍ സുദേവ ഡല്‍ഹിയെ 2-0ന് ചര്‍ച്ചില്‍ ബ്രദേഴ്‌സ് തോല്‍പ്പിച്ചു. 3-5-2 ഫോര്‍മേഷനിലിറങ്ങിയ സുദേവ ഡല്‍ഹിയെ 4-4-2 ഫോര്‍മേഷനിലാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് നേരിട്ടത്. 20ാം മിനുട്ടില്‍ ലൂക്കാ മാജ്‌സെന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 36ാം മിനുട്ടില്‍ ബ്രൈസി മിറാന്‍ഡയാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്.

നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 10 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരത്തില്‍ നിന്ന് ഓരോ ജയവും സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയ സുദേവ ഡല്‍ഹി എട്ടാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ നിന്ന് 1 ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ ട്രാവു എഫ്‌സി ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. തുല്യപോയിന്റുള്ള മൊഹമ്മദനാണ് മൂന്നാം സ്ഥാനത്ത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. അതിനാല്‍ത്തന്നെ ഇത്തവണ സ്വന്തം തടക്കത്തില്‍ ടീമുകള്‍ക്ക് മത്സരമില്ല. കോഴിക്കോട് ഹോം ഗ്രൗണ്ടായ ഗോകുലം ഇത്തവണ വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

Story first published: Tuesday, January 26, 2021, 11:12 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+