Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. കരുത്തരായ പഞ്ചാബിനെയാണ് ഗോകുലും 4-3ന് മുട്ടുകുത്തിച്ചത്.ആദ്യ പകുതിയില്‍ 3-1ന് പിന്നിട്ട് നിന്ന ശേഷമാണ് ഗോകുലത്തിന്റെ ശക്തമായ തിരിച്ചുവരവ്. ഇരു ടീമും 4-4-2 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ പഞ്ചാബ് നിറഞ്ഞാടി. 17ാം മിനുട്ടില്‍ ചെഞ്ചോയിലൂടെ പഞ്ചാബ് മുന്നിലെത്തി. 25ാം മിനുട്ടിലും ചെഞ്ചോ ലക്ഷ്യം കണ്ടെത്തിയതോടെ പഞ്ചാബിന്റെ ലീഡ് രണ്ടായി. 27ാം മിനുട്ടില്‍ ഫിലിപ്പ് അഡ്ജയിലൂടെ ഗോകുലം ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 44ാം മിനുട്ടില്‍ റൂപെര്‍ട്ട് നോന്‍ഗ്രുമിന്റെ ഗോളില്‍ പഞ്ചാബ് മൂന്നാം ഗോള്‍ സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കം ഗോകുലത്തിന് പിഴച്ചു. 53ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി അവസരം ഡെന്നിസ് അഗ്യാരയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ 69ാം മിനുട്ടില്‍ വലകുലുക്കി അഗ്യാര തന്റെ പിഴവിന് പ്രായശ്ചിതം ചെയ്തു. 72ാം മിനുട്ടില്‍ അഗ്യാര വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-3. 75ാം മിനുട്ടില്‍ ഗോകുലത്തിന്റെ ഫിലിപ്പ് അഡ്ജയുടെ ക്രോസ് പഞ്ചാബ് താരം അന്‍വര്‍ അലിയുടെ തലയില്‍ തട്ടി പോസ്റ്റിലേക്ക് എത്തിയതോടെ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടു.

gokulam-kerala

58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഗോകുലം എട്ടിനെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികവ് കാട്ടി. രണ്ട് മത്സരത്തില്‍ ഓരോ ജയവും തോല്‍വിയും വഴങ്ങിയ ഗോകുലം 3 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 20ന് നടക്കുന്ന മത്സരത്തില്‍ ഐസ്വാളാണ് ഗോകുലത്തിന്റെ അടുത്ത എതിരാളി.

മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ സുദേവ ഡല്‍ഹി എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. 40ാം മിനുട്ടില്‍ കീന്‍ ലെവിസ് സുദേവയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നപ്പോള്‍ 49ാം മിനുട്ടില്‍ നയോരം സിങ്ങും 66ാം മിനുട്ടില്‍ ഷെയ്‌ബോര്‍ലാങ് കാര്‍പ്പാനും അവശേഷിക്കുന്ന ഗോളുകള്‍ നേടി. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് മൂന്നിനെതിരേ എട്ട് ഗോള്‍ശ്രമം നടത്താനും സുദേവയ്ക്കായി. രണ്ട് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുള്ള സുദേവ മൂന്നാം സ്ഥാനത്താണ്. ഇത്തവണ ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ച ടീമാണ് സുദേവ.

അതേ സമയം ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ മൊഹമ്മദന്‍ സമനിലയില്‍ തളച്ചു. ചര്‍ച്ചില്‍ 4-3-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്നപ്പോള്‍ 4-5-1 ഫോര്‍മേഷനിലായിരുന്നു മൊഹമ്മദന്‍ ഇറങ്ങിയത്. പന്തടക്കത്തില്‍ മൊഹമ്മദന്‍ മുന്നിട്ട് നിന്നപ്പോള്‍ ആക്രമണത്തില്‍ മേല്‍ക്കൈ ചര്‍ച്ചില്‍ ബ്രദേഴ്‌സിനായിരുന്നു. നാല് പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാം സ്ഥാനത്തും തുല്യപോയിന്റുള്ള മൊഹമ്മദന്‍ രണ്ടാം സ്ഥാനത്തുമാണ്.

Story first published: Friday, January 15, 2021, 9:13 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+