ഐ ലീഗ്; മോഹന്‍ ബഗാനെ തട്ടകത്തില്‍ തരിപ്പണമാക്കി ഗോകുലം കേരള എഫ്‌സി
കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയുടെ ഗംഭീര തിരിച്ചുവരവ്. അവസാന മൂന്ന് മത്സരത്തിലെ മോശം പ്രകടനം മറന്ന് ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് മലബാറിയന്‍സ് തകര്‍ത്തത്. അവസാന മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു സമനിലയും വഴങ്ങി സമ്മര്‍ദത്തിലായിരുന്ന ഗോകുലം അപ്രതീക്ഷിത കുതിപ്പാണ് കൊല്‍ക്കത്തയില്‍ കാഴ്ചവെച്ചത്.
21ാം മിനുട്ടില്‍ ഗോകുലം ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് ലീഡെടുത്തു. ഹെന്റി കിസേക്കയാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.എന്നാല്‍ ആറ് മിനുട്ടിനുള്ളില്‍ ആതിഥേയര്‍ ഗോള്‍ മടക്കി. 27ാം മിനുട്ടില്‍ അശീര്‍ അഹ്താറാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. പിന്നീടങ്ങോട്ട് ബംഗാളിന് ഒരവസരവും ഗോകുലം നല്‍കിയില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് സ്പാനിഷ് താരം മാര്‍ട്ടി ക്രിസ്പി ഗോകുലത്തിന് ലീഡ് സമ്മാനിച്ചു.

65ാം മിനുട്ടില്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി മൂന്നാം ഗോള്‍ നേടിയത്. അവസാന സമയത്ത് പകരക്കാരെ ഇറക്കി ഗോള്‍ മടക്കാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം 10 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. എട്ട് പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള മോഹന്‍ ബഗാനാണ് പട്ടികയില്‍ തലപ്പത്ത്. 20ാം തീയ്യതി നടക്കുന്ന മത്സരത്തില്‍ മിനര്‍വയാണ് ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications