വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോകുലത്തിന് വീണ്ടും സമനിലക്കുരുക്ക്; ചുവപ്പുകാര്‍ഡ് വിധിയെഴുതി

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ പോയന്റ് നിലയില്‍ മുന്നേറാനുള്ള അവസരം ഗോകുലത്തിന് നഷ്ടമായി. രണ്ട് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ടീം 1-1 എന്ന നിലയില്‍ സമനിലയില്‍ കുരുങ്ങുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ പഞ്ചാബിനെ ഇന്ത്യന്‍ ആരോസും സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടിയ മത്സരത്തില്‍ അവസാന സെക്കന്റിലാണ് ഇന്ത്യന്‍ ആരോസ് സമനില പിടിച്ചുപറ്റിയത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഗോകുലമാണ്. മത്സരത്തിന്റെ 9-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മര്‍ക്കസ് ജോസഫിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍ 24-ാം മിനിറ്റില്‍ വിക്ടര്‍ അലോണ്‍സോയുടെ പെനാല്‍റ്റി ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിച്ചു. രണ്ടാംഗോളിനുള്ള ശ്രമത്തിനിടെ ഗോകുലത്തിന്റെ നാച്ചോ സിങ് 49-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. 90+4-ാം മനിറ്റില്‍ സൊഹിബ് അമിരിക്കും ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. 15 കളികളില്‍നിന്നും 20 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്തും 14 കളികളില്‍നിന്നും 19 പോയന്റുമായി ഗോകുലം ആറാം സ്ഥാനത്തുമാണ്.

എഫ്എ കപ്പില്‍ ലിവര്‍പൂള്‍ പുറത്ത്; ചെല്‍സിയോട് ദയനീയ തോല്‍വിഎഫ്എ കപ്പില്‍ ലിവര്‍പൂള്‍ പുറത്ത്; ചെല്‍സിയോട് ദയനീയ തോല്‍വി

ileaguegokulamfcvseastbengal

തുടര്‍ച്ചയായ മൂന്നു തോല്‍വിക്കുശേഷമാണ് കരുത്തരായ പഞ്ചാബിനെതിരെ ഇന്ത്യന്‍ ആരോസ് സമനില നേടിയത്. സഞ്ജു പാര്‍ഥനിലൂടെ 6-ാം മിനിറ്റില്‍ത്തന്നെ പഞ്ചാബ് ലീഡെടുത്തിരുന്നു. 90+3-ാം മിനിറ്റില്‍ ഗിവ്‌സണ്‍ സിങ്ങിലൂടെയായിരുന്നു ഇന്ത്യന്‍ ആരോസിന്റെ സമനില. 15 കളികളില്‍നിന്നും 23 പോയന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 9 പോയന്റ് മാത്രമുള്ള ഇന്ത്യന്‍ ആരോസ് 11-ാം സ്ഥാനത്താണ്.

Story first published: Wednesday, March 4, 2020, 9:26 [IST]
Other articles published on Mar 4, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X