For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്ലിനു വെല്ലുവിളിയാവുമോ ഐ ലീഗ്? പുതിയ സീസണ്‍ വൈകില്ല...

ഒക്ടോബര്‍ 26ന് പുതിയ സീസണ്‍ ആരംഭിച്ചേക്കുമെന്ന് സൂചന

By Manu
ഇനി ഫുട്‍ബോൾ മാമാങ്കത്തിന്റെ നാളുകൾ | Oneindia Malayalam

ദില്ലി: ഐഎസ്എല്ലിന്റെ ആവേശപ്പോരാട്ടങ്ങള്‍ ഇന്നാരംഭിക്കാനിരിക്കെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗായ ഐ ലീഗിലും വിസില്‍ മുഴങ്ങാന്‍ പോവുന്നു. ഐ ലീഗിന്റെ പുതിയ സീസണിന് ഒക്ടോബര്‍ 26ന് തുടക്കം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ 12ാം എഡിഷനാണിത്. 11 ടീമുകളായിരിക്കും രാജ്യത്തെ ചാംപ്യന്‍ ക്ലബ്ബാവാനുറച്ച് കളത്തിലിറങ്ങുക.

1

മിനെര്‍വ പഞ്ചാബാണ് നിലവിലെ ഐ ലീഗ് ചാംപ്യന്‍മാര്‍. കഴിഞ്ഞ സീസണില്‍ വമ്പന്‍ ക്ലബ്ബുകളെ ഞെട്ടിച്ച് മുന്നേറിയ മിനെര്‍വ്വ അപ്രതീക്ഷിതമായാണ് ജേതാക്കളായത്. പുതിയ സീസണില്‍ കശ്മീരില്‍ നിന്നുള്ള റിയല്‍ കശ്മീര്‍ എഫ്‌സിയും മാറ്റുരയ്ക്കും. കഴിഞ്ഞ സീസണിലെ രണ്ടാം ഡിവിഷനില്‍ ചാംപ്യന്‍മാരായതോടെയാണ് പ്രൊമോഷന്‍ ലഭിച്ച് അവര്‍ ഐ ലീഗിലെത്തിയത്.

2019 ജനുവരിയില്‍ ബഹ്‌റയ്‌നില്‍ ഇന്ത്യക്കു ഏഷ്യന്‍ കപ്പില്‍ കളിക്കാനുള്ളതിനാല്‍ ഇതിന് അനുസരിച്ചായിരിക്കും ഐ ലീഗിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുക. നിലവിലെ അതേ രീതിയില്‍ തന്നെയായിരിക്കും ഐ ലീഗിന്റെ പുതിയ സീസണും നടക്കുകയെന്നാണ് വിവരം. ലീഗില്‍ ഒരു ടീമിന് പ്ലെയിങ് ഇലവനില്‍ പരമാവധി ഉള്‍പ്പെടുത്താവുന്ന വിദേശ താരങ്ങളുടെ എണ്ണം അഞ്ചായിരിക്കും.

Story first published: Saturday, September 29, 2018, 12:03 [IST]
Other articles published on Sep 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+