Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോകുലത്തിന് വീണ്ടും നിരാശയുടെ സമനില; ആരോസിനോടും ജയിക്കാനായില്ല

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സി.ക്ക് വീണ്ടും സമനില. ഇന്ത്യന്‍ ആരോസിനോട് 1-1 എന്ന നിലയിലാണ് ഗോകുലം സമനിലയില്‍ കുടുങ്ങിയത്. കഴിഞ്ഞ 10 കളികളില്‍ ആറും തോറ്റ ഗോകുലം ജയപ്രതീക്ഷയില്‍ കളിക്കാനിറങ്ങിയെങ്കിലും ഇന്ത്യന്‍ യുവത്വം അണിനിരന്ന ആരോസിനെതിരെ ജയം സ്വന്തമാക്കാനായില്ല.

മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളില്‍ ഇന്ത്യന്‍ ആരോസ് ആണ് ആദ്യം ലീഡ് നേടിയത്. 64-ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫിന്റെ ഗോളില്‍ ഗോകുലം ഒപ്പമെത്തി. ആദ്യ പകുതിയില്‍ നിറം മങ്ങിയ കേരള ടീം രണ്ടാം പകുതിയിലാണ് അല്‍പമെങ്കിലും ഉണര്‍ന്നു കളിച്ചത്. ആരോസ് പ്രതിരോധം മുതലെടുത്ത് അര്‍ജുന്‍ ജയരാജ് നല്‍കിയ പാസിലായിരുന്നു മാര്‍ക്കസിന്റെ ഗോള്‍.

i league

തുടര്‍ച്ചയായ തോല്‍വിയും സമനിലയുമായി സീസണില്‍ മോശം പ്രകടനമാണ് ഗോകുലത്തിന്റേത്. സമനിലയോടെ 16 കളികളില്‍നിന്നും 13 പോയന്റുമായി ടീം 10-ാം സ്ഥാനത്താണ്. ഇന്ത്യന്‍ ആരോസിന് 18 കളികളില്‍നിന്നും 17 പോയന്റുണ്ട്. ലീഗില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യന്‍ ആരോസ്.

Story first published: Sunday, February 17, 2019, 10:50 [IST]
Other articles published on Feb 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+