Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോള്‍; ഷില്ലോങ്ങിനെ ഗോളുകളില്‍ മുക്കി ഈസ്റ്റ് ബംഗാളിന്റെ കുതിപ്പ്

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ഷില്ലോങ് ലജോങ്ങിനെ തകര്‍ത്തു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിന്റെ ഒരവസരത്തിലും പോരാട്ടവീര്യം കാട്ടാതിരുന്ന ഷില്ലോങ് തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാനസ്ഥാനം നിലനിര്‍ത്തി. ജയത്തോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന ഈസ്റ്റ് ബംഗാളിന് 15 കളികളില്‍നിന്നും 31 പോയന്റുണ്ട്. 16 കളികളില്‍നിന്നും ഷില്ലോങ്ങിന് 10 പോയന്റ് മാത്രമാണ് നേടാനായത്.

മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു നാലു ഗോളുകളും പിറന്നത്. ലാല്‍ഡന്‍മാവിയ റാല്‍റ്റെ ടീമിനായി ഹാട്രിക് സ്വന്തമാക്കി. 8, 27, 61 മിനിറ്റുകളിലായിരുന്നു റാല്‍റ്റെയുടെ ഗോളുകള്‍. ജോബി ജസ്റ്റിന്‍(28), എന്റിക്വെ എസ്‌ക്വേഡ(45) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഷില്ലോങ്ങിന്റെ പ്രതിരോധം കളിയില്‍ പൂര്‍ണ പരാജയമായി.

 football

ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഈസ്റ്റ് ബംഗാള്‍ മത്സരത്തിനിറങ്ങിയത്. കമല്‍പ്രീത് സിങ്ങിന് പകരം മനോജ് മുഹമ്മദും, ജാമി സാന്റോസ് കൊളാഡോയ്ക്ക പകരം എസ്‌ക്വേഡയും ഇടം പിടിച്ചു. മാറ്റങ്ങള്‍ ടീമിന് വലിയരീതിയിലുള്ള ഊര്‍ജം നല്‍കിയെന്ന് മത്സരഫലം സൂചിപ്പിക്കുന്നു. ഞായറാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം. ഷില്ലോങ് ലജോങ് തിങ്കളാഴ്ച ചെന്നൈ സിറ്റിയെ നേരിടും.

Story first published: Friday, February 15, 2019, 10:15 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+