Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്; അവസാന സെക്കന്റ് ഗോളില്‍ ഐസ്വാളിനെ തോല്‍പ്പിച്ച് ചര്‍ച്ചില്‍

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ജയം സ്വന്തമാക്കി ചര്‍ച്ചല്‍ ബ്രദേഴ്‌സ്. പൊരുതിക്കളിച്ച ഐസ്വാള്‍ എഫ്‌സിയെ 2-1നാണ് ചര്‍ച്ചില്‍ കീഴ്‌പ്പെടുത്തിയത്. ഒട്ടേറെ നാടകീയതകള്‍ക്കുശേഷമായിരുന്നു ചര്‍ച്ചലിന്റെ വിജയം. ജയത്തോടെ 10 കളികളില്‍നിന്നും 16 പോയന്റുമായി ചര്‍ച്ചില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 12 കളിയില്‍ നിന്നും 29 പോയന്റുള്ള മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.

ജയവും സമനിലയുമായി മാറിമറിഞ്ഞ കളിയിലായിരുന്നു ചര്‍ച്ചിലിന്റെ വിജയം. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 74-ാം മിനിറ്റില്‍ ദാവ്ഡ സീസെയാണ് ചര്‍ച്ചലിനായി ആദ്യം സ്‌കോര്‍ ചെയ്തത്. ചര്‍ച്ചില്‍ ജയം ഉറപ്പിച്ചപ്പോഴാണ് ഇഞ്ചുറി സമയത്ത് ഐസ്വാളിന്റെ സമനില ഗോളെത്തുന്നത്. 90+1 മിനിറ്റില്‍ റാംഫെന്‍ഗസാവോയാണ് ഗോള്‍ സ്‌കോറര്‍. ഇതോടെ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ച ചര്‍ച്ചില്‍ 90+5-ാം മിനിറ്റില്‍ വില്ലിസ് പ്ലാസയിലൂടെ വിജയഗോള്‍ സ്വന്തമാക്കി.

ileaguechrchilbrothersvsaiswalfc

12 കളികള്‍ പൂര്‍ത്തിയാക്കിയ ഐസ്വാള്‍ 14 പോയന്റുമായി ഏഴാം സ്ഥാനത്താണുള്ളത്. സീസണില്‍ നാല് തോല്‍വി ഏറ്റുവാങ്ങിയ ടീം മൂന്നു ജയം മാത്രമാണ് നേടിയത്. സീസണ്‍ തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താന്‍ ചര്‍ച്ചിലിന് കഴിഞ്ഞിട്ടില്ല. റിയല്‍ കാശ്മീരുമായി ഫിബ്രുവരി 19നാണ് ചര്‍ച്ചിലിന്റെ അടുത്ത മത്സരം. ഐസ്വാള്‍ ഫിബ്രുവരി 23ന് ചെന്നൈ സിറ്റിയുമായി ഏറ്റുമുട്ടും.

Story first published: Sunday, February 16, 2020, 11:41 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+