ചെന്നൈ: ഐ ലീഗ് ഫുട്ബോള്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയും ഗോവന്‍ വമ്പന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സും. മണിപ്പൂരില്‍നിന്നും പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ടിഡിയം റോഡ് അത്ലറ്റിക് ക്ലബ്ബിനെ(ടിആര്‍എയു)തിരെയാണ് ചെന്നൈയുടെ ജയം. മിനര്‍വ എഫ്സിയെ ചര്‍ച്ചല്‍ ബ്രദേഴ്സും പരാജയപ്പെടുത്തി.
മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയുടെ ജയം. തുടക്കക്കാരുടെ പരിഭ്രമം മുതലാക്കി ചെന്നൈയ്ക്കുവേണ്ടി അഡോള്‍ഫോ മിറാന്‍ഡ(50) ഗോള്‍ നേടി. പുതുതായി ടീമിലെത്തിയ അഡോള്ഫോയ്ക്ക് ആദ്യ കളിയില്‍തന്നെ ഗോള്‍ നേടാനായത് ആത്മവിശ്വാസമേകും. അതേസമയം, പുതുമുഖ ടീമിനെതിരെ മികച്ച മാര്‍ജിനിലുള്ള വിജയം നേടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. രണ്ടിലധികം ഗോള്‍ നേടാനുള്ള അവസരം ടീമിന് ലഭിച്ചിരുന്നു.
വാതുവയ്പുകാരന്‍ ഈ താരത്തെ സമീപിച്ചു!! സംഭവം ഇന്ത്യയില്‍... ഗാംഗുലിയുടെ വെളിപ്പെടുത്തല്‍
ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ വിജയം. വിജയികള്‍ക്കായി ലാല്ഖപുയ്മാവിയ(45+2, 81) ഇരട്ടഗോള്‍ നേടി. വില്ലിസ് പ്ലാസ(70)യാണ് മറ്റൊരു ഗോള്‍ നേടിയത്. മിനര്‍വയ്ക്കെതിരെ പന്തടക്കത്തിലും ആക്രമണത്തിലും ചര്‍ച്ചില്‍ മേധാവിത്വം കാട്ടി. നാഷണല്‍ ഫുട്ബോള്‍ ലീഗിലും ഐ ലീഗിലുമായി ചര്‍ച്ചല്‍ 700 ഗോള്‍ തികച്ച മത്സരംകൂടിയാണിത്. ഇത്തവണ ലീഗില്‍ മറ്റു ടീമുകള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായ ചര്‍ച്ചലിന്റെ ഏകപക്ഷീയമായ വിജയം.