Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോള്‍; ചെന്നൈ സിറ്റിക്കും ഈസ്റ്റ് ബംഗാളിനും ജയം

ദില്ലി: ഐ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെന്നൈ സിറ്റിയും ഈസ്റ്റ് ബംഗാളും ജയം സ്വന്തമാക്കി. ഇന്ത്യന്‍ ആരോസിനെതിരെ 1-0 എന്ന മാര്‍ജിനിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. ചെന്നൈ സിറ്റി ഐസ്വാള്‍ എഫ്‌സിയെ 4-3 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. ജയത്തോടെ ചെന്നൈ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 13 മത്സരങ്ങളില്‍നിന്നും ചെന്നൈ 30 പോയന്റുകളുമായി ബഹുദൂരം മുന്നിലാണ്. 12 മത്സരങ്ങളില്‍നിന്നും 22 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്തുണ്ട്.

Chennai

കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. വിജയികള്‍ക്കുവേണ്ടി 48-ാം മിനിറ്റില്‍ ജാമി സാന്റോസ് കൊളാഡോ ഗോള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും ഒട്ടേറെ അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഗോള്‍ അകന്നുനിന്നു. ജനുവരി 27ന് മോഹന്‍ ബഗാനുമായാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം. ഇരു ടീമുകളും തുല്യ പോയന്റില്‍ നില്‍ക്കുന്നതിനാല്‍ മത്സരഫലം നിര്‍ണായകമാകും.

പുതിയ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ചെന്നൈ ഐസ്വാളിനെതിരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സന്‍ഡ്രോ റോഡ്രിഗസ്(28, 69), പെഡ്രോ മാന്‍സി(60, 80) എന്നിവരുടെ ഇരട്ടഗോളുകളാണ് ചെന്നൈയ്ക്ക് തുണയായത്. മറുവശത്ത്, ആല്‍ബെര്‍ട്ട്(37), ഇസാക്ക്(91), ലാല്‍ഖ്വപുയ്മാവിയ(92) എന്നിവര്‍ ഐസ്വാലിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.

Story first published: Saturday, January 19, 2019, 10:18 [IST]
Other articles published on Jan 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+