Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ ട്രായുവിന് തോല്‍വി; നെറോക്കയ്ക്ക് സമനില

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ നെറോക്ക എഫ്‌സി സമനില വഴങ്ങിയപ്പോള്‍ ട്രായു തോല്‍വി വഴങ്ങി. ഇന്ത്യന്‍ ആരോസ് ആണ് നെറോക്കയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്. ഐസ്വാള്‍ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ട്രായുവിനെ തോല്‍പ്പിച്ചു. തുടര്‍വിജയങ്ങളുമായി മുന്നേറുകയായിരുന്ന ട്രായുവിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ജയം അകലുന്നത്.

നെറോക്കയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായില്ല. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീമുകള്‍ പരാജയപ്പെട്ടു. 12 കളികളില്‍നിന്നും 12 പോയന്റുള്ള നെറോക്ക 9-ാം സ്ഥാനത്താണ്. 11 കളികളില്‍ നിന്നും 8 പോയന്റുമായി ഇന്ത്യന്‍ ആരോസ് 11-ാം സ്ഥാനത്തും. ഫിബ്രുവരി 14ന് മോഹന്‍ ബഗാനുമായാണ് നെറോക്കയുടെ അടുത്ത മത്സരം. ഫിബ്രുവരി 17ന് ഇന്ത്യന്‍ ആരോസ് ഈസ്റ്റ് ബംഗാളുമായും ഏറ്റുമുട്ടും.

aizawl-traufc

അവസാന മിനിറ്റുകളിലാണ് ഐസ്വാള്‍ എഫ്‌സി ട്രായുവിനെതിരെ ജയം ഉറപ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം അബ്ദുലായെ കനൗട്ടി(75, 87) ടീമിന് വിജയഗോള്‍ നേടി. 12 കളികള്‍ പൂര്‍ത്തിയാക്കിയ ട്രായു 15 പോയന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. 11 കളികളില്‍നിന്നും 14 പോയന്റുമായി ഐസ്വാള്‍ എഫ്‌സി ആറാം സ്ഥാനത്തേക്ക് മുന്നേറി. ഫിബ്രുവരി 15ന് ഐസ്വാള്‍ ചര്‍ച്ചിലുമായും ഫിബ്രുവരി 16ന് ട്രായു ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും.

Story first published: Wednesday, February 12, 2020, 8:53 [IST]
Other articles published on Feb 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+