വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗില്‍ ലീഡുയര്‍ത്തി മോഹന്‍ ബഗാന്‍; ചാമ്പ്യന്മാരെ വീഴ്ത്തി

ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മോഹന്‍ ബഗാന്‍ ജയത്തോടെ ലീഡുയര്‍ത്തി. ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്കെതിരെ 3-2നായിരുന്നു ബഗാന്റെ വിജയം. ജയത്തോടെ 10 കളിയില്‍നിന്നും ബഗാന് 23 പോയന്റായി. 17 പോയന്റുള്ള പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. 9 കളിയില്‍നിന്നും 14 പോയന്റുള്ള ടിആര്‍എയു മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കഴിഞ്ഞ അഞ്ചു കളികളില്‍നിന്നും ബഗാന്റെ നാലാം വിജയമാണിത്.

ആദ്യ പകുതിയില്‍തന്നെ ബഗാന്‍ രണ്ടു ഗോളിന്റെ ലീഡെടുത്തിരുന്നു. 28-ാം മിനിറ്റില്‍ ബാബ ദിയാവാരയാണ് ആദ്യഗോള്‍ നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഫ്രാന്‍ ഗോണ്‍സാലസ് ബഗാന്റെ ലീഡ് വര്‍ധിപ്പിച്ചു. 49-ാം മിനിറ്റില്‍ ബാബ രണ്ടാം ഗോള്‍ നേടിയശേഷമാണ് ചെന്നൈ ഉണര്‍ന്നുകളിച്ചത്. വിജയ് നാഗപ്പന്‍(65), ജിഷ്ണു ബാലകൃഷ്ണന്‍(70) എന്നിവര്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനിലയ്ക്കായുള്ള ചെന്നൈയുടെ ശ്രമം ഫലവത്തായില്ല.

mohunbagan-chennaicityfc

ക്ലിവറിന് സെഞ്ച്വറി, ഇന്ത്യ എയ്‌ക്കെതിരേ ന്യൂസീലന്‍ഡ് എ വമ്പന്‍ ലീഡിലേക്ക്ക്ലിവറിന് സെഞ്ച്വറി, ഇന്ത്യ എയ്‌ക്കെതിരേ ന്യൂസീലന്‍ഡ് എ വമ്പന്‍ ലീഡിലേക്ക്

കളിയുടെ ആദ്യ പകുതിയില്‍ ബഗാനും രണ്ടാം പകുതിയില്‍ ചെന്നൈയ്ക്കുമായിരുന്നു ആധിപത്യം. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനത്തോടെ കിരീടവിജയത്തിലെത്തിയ ചെന്നൈ ഇത്തവണ പിറകിലാണ്. 8 കളികളില്‍നിന്നും 8 പോയന്റുമാത്രമുള്ള ചാമ്പ്യന്മാര്‍ 9-ാം സ്ഥാനത്താണ്. ഫിബ്രുവരി 5ന് ഇന്ത്യന്‍ ആരോസുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. 9ന് മോഹന്‍ ബഗാന്‍ പഞ്ചാബുമായും ഏറ്റുമുട്ടും.

Story first published: Saturday, February 1, 2020, 9:12 [IST]
Other articles published on Feb 1, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X