Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ മോഹന്‍ ബഗാന്‍ തലപ്പത്ത്

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന് പുതുവര്‍ഷം വിജയത്തുടക്കം. റിയല്‍ കാശ്മീരിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത വമ്പന്മാര്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ ആരോസ് നെറോക്ക മത്സരം സമനിലയില്‍ കലാശിച്ചു. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബഗാന് കഴിഞ്ഞു. അഞ്ച് കളികളില്‍നിന്നും 10 പോയന്റുമായി ബഗാന്‍ ഒന്നാം സ്ഥാനത്തും നാല് കളികളില്‍നിന്നും 9 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാംപകുതിയിലാണ് ബഗാന്‍ മത്സരം സ്വന്തമാക്കിയത്. ജോസ്ബ ബെയ്റ്റിയ(72), നവോറം(73) എന്നിവര്‍ തുടരെ നേടിയ ഗോളില്‍ കാശ്മീര്‍ തോല്‍വി വഴങ്ങുകയായിരുന്നു. കാശ്മീര്‍ ടീമിനെതിരെ മേല്‍ക്കൈ നേടിയത് മോഹന്‍ ബഗാന്‍ ആണെങ്കിലും പ്രതിരോധക്കരുത്തില്‍ താഴ്വരയിലെ ടീം മുന്നിട്ടുനിന്നു. അവസാന മിനിറ്റുകളിലെ ഗോളവസരങ്ങള്‍ ഇരു ടീമുകള്‍ക്കും മുതലെടുക്കാനായില്ല.

mohunbaganvsrealkashmir

ഗോകുലത്തിനെതിരെ സമനില പിടിച്ചുപറ്റിയ നെറോക്കയ്ക്ക് ഇന്ത്യന്‍ ആരോസിനെതിരെയും സമനിലയാണ് ഫലം. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. 24-ാം മിനിറ്റില്‍ സുശീല്‍ മെയ്‌തെയ് നേടിയ ഗോളില്‍ നെറോക്ക ലീഡെടുത്തിരുന്നു. എന്നാല്‍ 42-ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ്ങിന്റെ ഗോളില്‍ ഇന്ത്യന്‍ യുവനിര സമനില നേടി. രണ്ടാം പകതിയില്‍ ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ രണ്ട് ടീമുകള്‍ക്കും സാധിച്ചില്ല.

Story first published: Monday, January 6, 2020, 10:31 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+