Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്; ആദ്യ മത്സരത്തിനിറങ്ങിയ ഈസ്റ്റ് ബംഗാളിന് സമനിലക്കുരുക്ക്

കൊല്‍ക്കത്ത: ഐ ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിന് സമനിലക്കുരുക്ക്. റിയല്‍ കാശ്മീര്‍ ആണ് ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. ലീഗില്‍ 10 ടീമുകള്‍ ഓരോ മത്സരംവീതം കളിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഗോകുലം കേരള, ചെന്നൈ സിറ്റി എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

കഴിഞ്ഞ സീസണില്‍തന്നെ മികവുകാട്ടിയ ടീമാണ് റിയല്‍ കാശ്മീര്‍. ഈസ്റ്റ് ബംഗാളിന്റെ പെരുമയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ പുതിയ സീസണിലും കരുത്തുകാട്ടാന്‍ കാശ്മീര്‍ ടീമിന് കഴിഞ്ഞു. ആതിഥേയരെ ഞെട്ടിച്ച് ആദ്യം ഗോല്‍ നേടിയത് റിയല്‍ കാശ്മീര്‍ ആണ്. നൊഹേരെ ക്രിസോ(33) ആണ് ഗോള്‍ സ്‌കോറര്‍. മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ച ഈസ്റ്റ് ബംഗാള്‍ എസ്പാദ മാര്‍ട്ടിനിലൂടെ 77-ാം മിനിറ്റിലാണ് സമനില കണ്ടെത്തുന്നത്.

East Bengal held draw with Real Kashmir

ബോള്‍ പൊസെഷനില്‍ ഈസ്റ്റ് ബംഗാളാണ് മുന്നിട്ടുനിന്നത്. 64 ശതമാനവും പന്ത് കൈവശംവെക്കാന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞെങ്കിലും കാശ്മീരിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഇരുഭാഗത്തുനിന്നും ആക്രമിച്ചു കളിച്ച ഈസ്റ്റ് ബംഗാളിന് മുന്നേറ്റനിരയുടെ മികവില്ലായ്മയാണ് തിരിച്ചടിയായത്. ക്രോസുകള്‍ ലക്ഷ്യം കാണാതെ പോയതും ടീമിന് ജയം നിഷേധിച്ചു. ഇരു ടീമുകളും ഒന്നിലേറെ ഉറച്ച ഗോള്‍ അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.

Story first published: Thursday, December 5, 2019, 9:36 [IST]
Other articles published on Dec 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+